#ഓർമ്മ
കല്ലേൻ പൊക്കൂടൻ.
കല്ലേൻ പൊക്കൂടന്റെ (1937-2015) ഓർമ്മദിവസമാണ്
സെപ്റ്റംബർ 27.
കേരളത്തിൽ പരിസ്ഥിതി പ്രവർത്തനരംഗത്ത് പ്രശസ്‌തരായ പലരുമുണ്ട്. പക്ഷേ കല്ലേൻ പൊക്കുടൻ ഒന്നേയുള്ളു.
കണ്ണൂരിലെ ഏഴോമെന്ന ഒരു കുഗ്രമത്തിൽ ജനിച്ച, രണ്ടാംക്ലാസു വരെ മാത്രം പഠിച്ച ഈ ആദിവാസിതൊഴിലാളി പരിസ്ഥിതിപ്രവർത്തനം ആരംഭിക്കുന്നത് തന്റെ 50ആം വയസ്സിലാണ്.
തന്റെ ചെറുവഞ്ചിയിൽ തുഴഞ്ഞുപോയി പഴയങ്ങാടി പുഴയുടെ തീരത്ത് ഒരുകിലോമീറ്റർ ദൂരം 300 കണ്ടൽചെടികൾ നട്ടുകൊണ്ടാണ് തുടക്കം. നാട്ടുകാർ ഭ്രാന്തൻ കണ്ടൽ എന്നു വിളിച്ചിരുന്ന ഒരിനമാണ് നട്ടത്. ഭ്രാന്തൻ പൊക്കൂടൻ എന്ന പേരുവീണെങ്കിലും അയാൾ പിന്മാറിയില്ല. 25കൊല്ലംകൊണ്ട് ഒരുലക്ഷം കണ്ടൽചെടികളെങ്കിലും പൊക്കൂടൻ നട്ടിട്ടുണ്ടാവണം. ക്രമേണ നാട്ടുകാരുടെയും, വനവകുപ്പിന്റെയും, പരിസ്ഥിതി
പ്രവർത്തകരുടെയുമെല്ലാം അംഗീകാരം ഭ്രാന്തൻ പൊക്കൂടനെ കണ്ടൽ പൊക്കൂടനാക്കി മാറ്റി. കേരളം മുഴുവൻ നടന്നു പൊക്കൂടൻ ക്ളാസുകളെടുത്തു. സ്നേഹിതരുടെ സഹായത്തോടെ പുസ്തകങ്ങൾ എഴുതി. പൊക്കൂടന്റെ ജീവിതം പുസ്തകവും സിനിമയുമായി.
ഒരു കണ്ടൽ സ്കൂൾ തന്നെ തുടങ്ങപ്പെട്ടു.
2015ൽ കേരളത്തിലുൾപ്പെടെ നാശം വിതച്ച സുനാമി, തീരസംരക്ഷണത്തിനു കണ്ടാൽക്കാടുകൾ എങ്ങനെ സഹായിക്കും എന്നു തെളിയിച്ചു. ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ് കണ്ടൽക്കാടുകൾ. അവിടെ ജീവിക്കുന്ന പക്ഷികളും, മത്സ്യങ്ങളും മറ്റു ജീവജാലങ്ങളും അനവധിയാണ്.
ധാരാളം ചെറുപ്പക്കാർ പൊക്കൂടന്റെ പാത പിന്തുടരാൻ മുന്നോട്ട് വന്നിട്ടുണ്ട് എന്നത് ശുഭകരമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized