#ഓർമ്മ
ഈശ്വർ ചന്ദ്ര വിദ്യാസാഗർ.
19ആം നൂറ്റാണ്ടിലെ നവോഥാന നായകരിൽ പ്രമുഖനായ ഈശ്വർ ചന്ദ്ര വിദ്യാസാഗറുടെ (1820-1891) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 25.
ബംഗാളിലെ മിഡ്നാപ്പൂർ ജില്ലയിൽ ജനിച്ച ഈശ്വർ ചന്ദ്ര ബന്തോപധ്യായ, പഠിക്കാനുള്ള മോഹവുമായി 9
വയസിൽ കൽക്കത്തയിലെത്തി.
വഴിവിളക്കിന്റെയടിയിലിരുന്ന് പഠിച്ചു കോളേജ് വരെയെത്തി.
സംസ്കൃത കോളേജിൽ 12വർഷം പഠിച്ചു വിവിധ വിഷയങ്ങളിൽ അവഗാഹം നേടി. കൽക്കത്ത സംസ്കൃത കോളേജ് പ്രിൻസിപ്പലാണ് വിദ്യാസാഗർ എന്ന പേരിട്ടത് .
ബംഗാളി സ്ത്രീകളുടെ വിമോചനത്തിനായി നടത്തിയ അക്ഷീണ പോരാട്ടങ്ങളാണ് വിദ്യാസാഗറെ ജനങ്ങൾക്ക് പ്രിയങ്കരനാക്കിയത്.
വിധവാവിവാഹം അനുവദനീയമല്ലാത്ത അക്കാലത്ത് ജീവിക്കാനായി തെരുവിലിറങ്ങുക മാത്രമേ അവർക്ക് മാർഗമുണ്ടായിരുന്നുള്ളു. 1853ൽ കൽക്കത്തയിൽ മാത്രം വേശ്യാവൃത്തി സ്വീകരിക്കാൻ നിർബന്ധിതരായ 12700 സ്ത്രീകൾ ഉണ്ടായിരുന്നു എന്നാണ് കണക്ക്.
സമൂഹത്തിന്റെ ശക്തമായ എതിർപ്പ് മറികടന്ന് ഡൽഹൗസി പ്രഭുവിനെക്കൊണ്ട് 1856ൽ Hindu Widow Remarriage Act പാസാക്കിക്കാൻ വിദ്യാസാഗർക്കു കഴിഞ്ഞു.
വിദ്യാസാഗർ മരണമടഞ്ഞപ്പോൾ ടാഗോർ പറഞ്ഞത് , ‘ദൈവം 4 കോടി ബംഗാളികളെ സൃഷ്ടിച്ചപ്പോൾ ഒരു മനുഷ്യനെ സൃഷ്ടിച്ചു’, എന്നാണ്.
കൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന, ഗംഗാനദിക്കു കുറുകെയുള്ള ഭീമൻ പാലത്തിനു, വിദ്യാസാഗർ സേതു എന്ന് പേരുനൽകി രാജ്യം ആ മനുഷ്യസ്നേഹിയെ ആദരിക്കുന്നു.
– ജോയ് കള്ളിവയലിൽ.
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727322295741.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727322298480.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727322301551.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727322305392.jpg)
![](https://joykallivayalil.com/wp-content/uploads/2024/09/FB_IMG_1727322310042.jpg)