#ഓർമ്മ
#literature
ടി എസ് എല്ലിയറ്റ് .
ടി എസ് എല്ല്യറ്റിൻ്റെ (1888-1965) ജന്മവാർഷികദിനമാണ് സെപ്തംബർ 26.
എഴുത്തുകാരനും, നാടകകൃത്തും, പത്രാധിപരും, തത്വചിന്താപരമായ കവിതകളുടെ രചയിതാവുമാണ് 1948ലെ ഈ നോബൽസമ്മാന ജേതാവ്.
1922ൽ പ്രസിദ്ധീകരിച്ച The Waste Land എന്ന കവിതയാണ് എല്ല്യറ്റിന് ലോകപ്രശസ്തി നേടിക്കൊടുത്തത്. നാലു ഭാഗങ്ങളുള്ള, ദാർശനികമാനങ്ങളുള്ള കവിത മനസിലാക്കാൻ കവി തന്നെ കൊടുത്ത വിശദമായ കുറിപ്പുകൾ പോലും പോരാ.
അമേരിക്കയിലെ മിസോറിയിൽ ജനിച്ച എല്ല്യറ്റ്, 1909ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തു.
ഒരു വർഷം ഫ്രാൻസിലെ സോർബോൺ സർവകലാശാലയിൽ തത്വശാസ്ത്രം പഠിച്ചു.
1911ൽ ഹാർവാർഡിൽ തിരിച്ചെത്തി 1914 വരെ ഇന്ത്യൻ തത്വചിന്തയും സംസ്കൃതവും പഠിച്ചു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് മൂലം പി എച്ച് ഡിയുടെ വാചാപരീക്ഷയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
ലണ്ടനിൽ വെച്ചായിരുന്നു ഈ അമേരിക്കൻ എഴുത്തുകാരൻ്റെ അന്ത്യം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized