#ഓർമ്മ
#literature
വില്യം ഫോക്ക്‌നർ.
1949ലെ നോബൽ സമ്മാനം നേടിയ അമേരിക്കൻ എഴുത്തുകാരൻ വില്യം ഫോക്ക്നറുടെ (1897-1962) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 25.
ഒന്നാം ലോകമഹായുദ്ധത്തിൽ വൈമാനികനായി സേവനമനുഷ്ടിച്ച ഫോക്ക്നർ, എഴുതിയതൊന്നും എന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെടും എന്ന വിചാരത്തിലല്ല.
താൻ ജീവിച്ച മിസിസിപ്പിയിലെ ലഫയേറ്റ് കൗണ്ടിയെ ആസ്പദമാക്കി സൃഷ്ടിച്ച ഒരു സാങ്കല്പികദേശത്താണ് ഫോക്നർ തൻ്റെ നോവലുകളും കഥകളും ചിത്രീകരിച്ചത് .
തെക്കൻ അമേരിക്കയുടെ വളർച്ചയും പതനവും അദ്ദേഹം തൻ്റെ കൃതികളിലൂടെ വായനക്കാരുടെ മുന്നിലെത്തിച്ചു.
Sound and the Fury, As I lay Dying തുടങ്ങിയ നോവലുകൾ പലതും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. നോവലിന് പുറമെ പത്രപ്രവർത്തനത്തനിള്ള പുലിട്സർ പുരസ്കാരവും ഫോക്നർക്ക് ലഭിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized