വങ്കാരി മാതായ്

#ഓർമ്മ

വങ്കാരി മാതായ്.

വങ്കാരി മാതായിയുടെ ( 1940-2011) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 25.

നോബൽ സമ്മാനം (2004 – സമാധാനം) നേടുന്ന ആദ്യത്തെ കറുത്തവർഗക്കാരിയായ ആഫ്രിക്കൻ വനിതയാണ് കെനിയക്കാരി മാതായ്.
അമേരിക്കയിലെ പിറ്റ്സ്ബർഗ് സർവകലാശാലയിൽ നിന്ന് എം എസ് നേടിയ മാതായ്, പി എച്ച് ഡി ബിരുദം (2004) സമ്പാദിച്ച ആദ്യത്തെ കിഴക്കൻ/ മധ്യ ആഫ്രിക്കൻ വനിതയാണ്. നയ്റോബി യൂനിവേഴ്സിറ്റിയിൽ അധ്യാപികയായിരുന്ന അവർക്ക് തോന്നിയ ആശയമാണ് മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ അത് ആഫ്രിക്കൻ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് സഹായകമാവും എന്നത്. വീട്ടിലേക്ക് ആവശ്യമായ വിറക് കിട്ടും എന്നതിന് പുറമെ വനനശീകരണം കുറക്കാനും അതു സഹായകമായി. 1977ൽ ആരംഭിച്ച ഗ്രീൻ ഫോറസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ 2000 ആയപ്പോഴേക്കും 3 കോടി മരങ്ങൾ വെച്ചുപിടിപ്പിച്ചു കഴിഞ്ഞിരുന്നു.
സമാനമായ പ്രസ്ഥാനങ്ങൾ ടാൻസാനിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളും ആരംഭിക്കാൻ മാതായ് പ്രചോദനമായി.
2002ൽ മാതായ് കെനിയൻ നാഷണൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 98% വോട്ട് നേടിയാണ്.
കെനിയയിലെ പരിസ്ഥിതി, വനം വകുപ്പുകളുടെ സഹമന്ത്രി എന്നനിലയിൽ മനുഷ്യാവകാശപ്രസ്ഥാനത്തിന് വലിയ സംഭാവന ചെയ്യാൻ അവർക്ക് കഴിഞ്ഞു.
Unbowed (2007) എന്ന ആത്മകഥ ലോകമെങ്ങുമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് പ്രചോദനമാണ് .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *