പൂനാ ഉടമ്പടി

#ചരിത്രം
#ഓർമ്മ

പൂനാ ഉടമ്പടി.

മഹാത്മാഗാന്ധിയും ഡോക്റ്റർ ഭീമറാവു അംബേദ്കറും തമ്മിൽ 1932ൽ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ പൂനാ കരാറിൻ്റെ വാർഷികദിനമാണ് സെപ്റ്റംബർ 24.

ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്നോളൽഡ് ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കായി പ്രഖ്യാപിച്ച ‘കമ്യൂനൽ അവാർഡ്’ ആണ് തുടക്കം.
ഹിന്ദുക്കളുടെയിടയിൽ വിഭജനം സ്‌റ്ഷ്ടിക്കാൻ ഉദ്ദേശിച്ചാണ് എന്നപേരിൽ ഗാന്ധിജി അവാർഡിനെ നഖശിഖാന്തം എതിർത്തു.
പൂനായിലെ യർവാദ ജെയിലിൽ ഗാന്ധിജി മരണംവരെ നിരാഹാരസത്യാഗ്രഹം ആരംഭിച്ചു.
ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാൻ അംബെഡ്കർ സന്ധിചെയ്യാൻ തയാറായി. ഗാന്ധിജിക്കുവേണ്ടി മദൻ മോഹൻ മാളവ്യയാണ് കരാറിൽ ഒപ്പിട്ടത്.
ഗാന്ധിജി തന്നെ ബ്ലാക്ക്മെയിൽ ചെയ്തു എന്നാണ് പിൽക്കാലത്ത് അംബേദ്കർ പറഞ്ഞത്.
1945ൽ അദ്ദേഹം പൂനാ കരാറിനെ വിശേഷിപ്പിച്ചത് ‘ a vile and wicked act’ , ‘ a foul and filthy act’ എന്നൊക്കെയാണ്. അധകൃതരെ രക്ഷിക്കാനല്ല മറിച്ച് അവരെ എന്നേക്കുമായി അടിച്ചമർത്താൻ ഉദ്ദേശിച്ചാണ് കരാർ എന്നദ്ദേഹം പറഞ്ഞു.
തൊട്ടുകൂടായ്മ വലിയ തിന്മയാണെന്ന കാര്യത്തിൽ രണ്ടുപേർക്കും സംശയമില്ലായിരുന്നു. അംബെഡ്കർ അത് വലിയ സാമൂഹ്യവിഷയമായി കണ്ടപ്പോൾ ഗാന്ധിജിക്ക് അത് ഹിന്ദുമതത്തിനുള്ളിലെ പ്രശ്നമായിരുന്നു. ബാബാസാഹിബ് ജാതി ഉൽമൂനനം ചെയ്താൽ മാത്രമേ അസ്പർശ്യത ഇല്ലാതാകൂ എന്ന് വിശ്വസിച്ചപ്പോൾ സനാതനധർമ്മ വിശ്വാസിയായ ഗാന്ധിജി ഹിന്ദുക്കളുടെ മനപരിവർത്തനമാണ് ലക്ഷ്യം വെച്ചത്. ഗാന്ധിജി ഹരിജൻ എന്ന് അവരെ വിളിച്ചപ്പോൾ രാഷ്ട്രീയമായ അസ്തിത്വം നൽകുന്ന ദളിത് എന്ന പേരാണ് ബാബാസാഹിബ് നൽകിയത്.
90 വർഷങ്ങൾക്ക് ശേഷം ഒരു കാര്യം വ്യക്തമാണ്, ഈ വിഷയത്തിൽ ഗാന്ധിജിയല്ല അംബെഡ്കർ ആയിരുന്നു ശരി.
– ജോയ് കള്ളിവയലിൽ

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *