എഫ് സ്കോട്ട് ഫിറ്റ്സെറാൾഡ്

#ഓർമ്മ
#literature

എഫ് സ്കോട്ട് ഫിറ്റ്സെറാൾഡ്.

എഫ് സ്കോട്ട് ഫിറ്റ്സെറാൾഡിൻ്റെ (1896 – 1940) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 24.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ അമേരിക്കൻ നോവലിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിറ്റ്സെറാൾഡിന് പക്ഷേ, ജീവിതകാലത്ത് നിരൂപകപ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞില്ല.
പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലെ പഠനം ഉപേക്ഷിച്ച് ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഈ എഴുത്തുകാരൻ്റെ മൂന്നാമത്തെ നോവലായ The Great Gatsby ലോക ക്ലാസിക്കായി പിൽക്കാലത്ത് വിലയിരുത്തപ്പെട്ടു. അദ്ദേഹത്തെപ്പോലെ മനോഹരമായി ഇംഗ്ലീഷ് ഗദ്യം കൈകാര്യം ചെയ്യുന്നവര് കുറവാണ്.
എഴുത്തുകാരുടെ ഒരു പുതിയ തലമുറയെ അദ്ദേഹം നിർമ്മിച്ചു ( invented) എന്നാണ് ന്യൂയോർക്ക് ടൈംസ് എഴുതിയത്.
4 നോവലും 4 ചെറുകഥാ സമാഹാരങ്ങളും 184 കഥകളും എഴുതിയ ഫിറ്റ്സെറാൾഡിൻ്റെ രചനകളെ ആസ്പദമാക്കി നിരവധി ചലച്ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *