#കേരളചരിത്രം
ആദിവാസികൾ ഒരു നൂറ്റാണ്ട് മുൻപ്.
ഒരു നൂറ്റാണ്ട് മുൻപ് വരെ കേരളത്തിലെ ആദിവാസികൾ കാട്ടിനുള്ളിൽ ഒറ്റപ്പെട്ട ഒരു ജനവിഭാഗമായിരുന്നു.
കേരളചരിത്രം എഴുതിയ സവർണ്ണഹിന്ദു മതവിശ്വാസികൾ അവരെ പൊതുസമൂഹത്തിൻ്റെ ഭാഗമായിപ്പോലും കണക്കാക്കിയിരുന്നില്ല. അക്കാലത്തെ
ആദിവാസി സമൂഹങ്ങളെപ്പറ്റി എന്തെങ്കിലും വിവരം നമുക്ക് ലഭിക്കുന്നത് വിദേശ മിഷണറിമാർ കാലാകാലങ്ങളിൽ അയച്ച റിപ്പോർട്ടുകളിലൂടെയാണ്.
ചർച്ച് മിഷനറി സൊസൈറ്റി ലണ്ടനിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ചർച്ച് മിഷനറി ഗ്ലീനറിൽ വന്ന ഒരു ലേഖനം പാലക്കാട്ടെ ആനമല വനങ്ങളിലെ കാടർ വിഭാഗത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്.
കാടർ ഹിന്ദു, മുസ്ലിം, മതങ്ങളുടെ ഭാഗമല്ലാത്ത പ്രത്യേക വിഭാഗമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. അവർ കാട്ടിലെ രാജാക്കന്മാരാണ് എന്നാണ് മിഷനറി എഴുതുന്നത്.
കാട്ടുവള്ളികൾ കൂട്ടിക്കെട്ടി കൂറ്റൻ പാറക്കെട്ടുകളിൽ തൂങ്ങിയിറങ്ങി തേൻ ശേഖരിക്കുന്നത് വിദേശികൾക്ക് മാത്രമല്ല നാട്ടുകാർക്കും അത്ഭുതമുളവാക്കുന്ന കാഴ്ച്ചയായിരുന്നിരിക്കും.
– ജോയ് കള്ളിവയലിൽ.
digital photos:
gpura. org
Posted inUncategorized