#ഓർമ്മ
#കേരളചരിത്രം
റവ. ജോർജ് മാത്തൻ.
റവ. ജോർജ് മാത്തൻ്റെ ( 1819-1870)
ജന്മവാർഷിക ദിനമാണ്
സെപ്റ്റംബർ 25.
മലയാള ഭാഷയിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥത്തിൻ്റെ കർത്താവ് എന്നതാണ് മാത്തന് ചരിത്രത്തിൽ ഇടം നേടിക്കൊടുത്തത്. 1863ൽ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥത്തിൻ്റെ പേര് മലയാഴ്മയുടെ വ്യാകരണം എന്നാണ്.
ആംഗ്ലിക്കൻ സഭയിൽ പുരോഹിതനായി അഭിഷിക്തനായ ആദ്യത്തെ ഇന്ത്യക്കാരനാണ് ജോർജ് മാത്തൻ.
മല്ലപ്പള്ളി അച്ചൻ എന്ന പേരിൽ പ്രസിദ്ധനായ റവ. മാത്തൻ നിക്കോൽസൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുക മാത്രമല്ല പിൽക്കാലത്ത് അതിൻ്റെ പ്രിൻസിപ്പൽ പദവി വഹിക്കുകയും ചെയ്തു. മധ്യ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷയിലുള്ള സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് റവറൻ്റ് ജോർജ് മാത്തൻ ആണ്.
തലവടി സി എസ് ഐ പള്ളിയിലാണ് മലയാള ഭാഷക്ക് മറക്കാനാവാത്ത ഈ മഹാൻ അന്ത്യവിശ്രമം കൊള്ളുന്നത്.
– ജോയ് കള്ളിവയലിൽ.

