പദ്മിനി

#ഓർമ്മ
#films

പദ്മിനി.

സുപ്രസിദ്ധ ചലച്ചിത്ര നടി പദ്മിനിയുടെ (1932-2006) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 24.

ഹിന്ദി ചലച്ചിത്രരംഗത്ത് തലപ്പത്തെത്തിയ ആദ്യത്തെ മലയാളിയാണ് പദ്മിനി
1950കൾ മുതൽ 70കൾ വരെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിൽ 250ലേറെ ചിത്രങ്ങളിൽ അഭിനയിച്ച പദ്മിനി തൻ്റെ കാലത്തെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നായികയായിരുന്നു .
തിരുവനന്തപുരത്ത് ഒരു നായർ കൂട്ടുകുടുംബത്തിൽ വളർന്ന ലളിത , പദ്മിനി, രാഗിണി സഹോദരിമാർ അവരുടെ നൃത്തവൈഭവം കൊണ്ട് രാജ്യംമുഴുവൻ തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായി.
1948ൽ കല്പന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് 18വയസ്സിൽ പദ്മിനി സിനിമയിൽ പ്രവേശിച്ചത്. തമിഴിൽ തില്ലാനാ മോഹനാംബാൾ എന്ന സിനിമയും, ഹിന്ദിയിൽ ജിസ് ദേശ് മേ ഗംഗാ ബഹ്തീ ഹേ എന്ന ചിത്രവുമാണ് അവരുടെ അഭിനയശേഷി വെളിച്ചത്ത് കൊണ്ടുവന്ന ചിത്രങ്ങൾ. എം ജി ആർ, ശിവാജി ഗണേശൻ, സത്യൻ, പ്രേംനസീർ, രാജ് കപൂർ, എം ടി രാമറാവു തുടങ്ങിയ മുൻനിര നടൻമാരുടെയെല്ലാം നായികയായി പദ്മിനി അഭിനയിച്ചു. 1961ൽ
ഡോക്ടർ രാമചന്ദ്രനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് പോയ പദ്മിനി, 1984ൽ ഫാസിലിൻ്റെ നോക്കെത്താത്ത ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു തിരിച്ചുവരവ് നടത്തി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *