#ഓർമ്മ
#films
തിലകൻ.
തിലകന്റെ (1935-2012) ഓർമ്മദിവസമാണ്
സെപ്റ്റംബർ 24.
മലയാളം കണ്ട ഏറ്റവും വലിയ സ്വഭാവനടനാണ് കെ സുരേന്ദ്രനാഥ തിലകൻ.
അച്ഛൻ എസ്റ്റേറ്റ് സൂപ്പർവൈസറായിരുന്ന മുണ്ടക്കയത്തുനിന്നാണ് തിലകൻ എന്ന അഭിനേതാവിന്റെ തുടക്കം. 1966വരെ കെ പി എ സി നാടകങ്ങളിൽ അഭിനേതാവായിരുന്ന തിലകൻ, പിന്നീട് കൊല്ലം കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീഥാ, പി ജെ ആന്റണിയുടെ നാടകക്കമ്പനി, എന്നിവയിലും പ്രധാന നടനായിരുന്നു.
1973ൽ പെരിയാർ എന്ന ചിത്രത്തിലൂടെ പി ജെ ആന്റണിയാണ് സിനിമയിൽ കൊണ്ടുവന്നത്.
1982ൽ പുറത്തിറങ്ങിയ യവനിക മുതൽ 2012ലെ ഉസ്താദ് ഹോട്ടൽ വരെ തിലകനെ വെല്ലാൻ ഒരു നടനുമുണ്ടായിരുന്നില്ല.
തനിയാവർത്തനം, മൂന്നാംപക്കം, ഋതുഭേദം, കിരീടം, കാട്ടുകുതിര, പെരുംതച്ചൻ, സ്പടികം, ചെങ്കോൽ – മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും നല്ല ഒരുപിടി ചിത്രങ്ങൾ ഓർമ്മിക്കപ്പെടുക തിലകന്റെ അഭിനയത്തിലൂടെയാവും. മോഹൻലാലും തിലകനും മത്സരിച്ചഭിനയിച്ച ചിത്രങ്ങൾ സൂപ്പർഹിറ്റുകളായി മാറി.
തിലകനെ മലയാളസിനിമയിൽനിന്ന് മാറ്റിനിർത്താൻ ഇടക്കാലത്ത് ഒരു കൂട്ടർ നടത്തിയ ശ്രമങ്ങൾ ഒരു കറുത്ത അധ്യായമായി അവശേഷിക്കുന്നു.
200 സിനിമകളിൽ അഭിനയിച്ച തിലകൻ, 3 ദേശീയ അവാർഡുകളും 11 സംസ്ഥാന അവാർഡുകളും, പദ്മശ്രീയും നേടി.
തിലകന്റെ കസേര ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized