ശോഭ

#ഓർമ്മ
#films

ശോഭ.

നടി ശോഭയുടെ ( 1962-1980) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 23.

മലയാള സിനിമയുടെ നഷ്ടവസന്തത്തിൻ്റെ തപ്തനിശ്വാസമാണ് 17വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ, 18 വയസ്സിൽ ജീവിതം അവസാനിപ്പിച്ച ശോഭ.
ബാലനടിയായി സിനിമയിൽ വന്ന ശോഭ, അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടിക്കുള്ള അവാർഡ് നേടി. മികച്ച സഹനടിക്കുള്ള അവാർഡും ശോഭനയെ തേടിയെത്തി. തമിഴിലും കന്നടയിലും മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ അനുഗ്രഹീത അഭിനേതാവാണ് ശോഭ.
മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട കാമ്പസ് പ്രണയകഥയാണ് ഉൾക്കടൽ (1978). ജോർജ് ഓണക്കൂറിൻ്റെ നോവലാണു് സിനിമയായത്. ശോഭനയുടെ അഭിനയവും, ഒ എൻ വിയുടെ വരികൾക്ക് എം ബി ശ്രീനിവാസൻ ഒരുക്കിയ ഈണങ്ങളും ഇന്നും ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്നു.
ശാലിനി എൻ്റെ കൂട്ടുകാരി എന്ന ചിത്രവും ശോഭയുടെ അഭിനയശേഷി കൊണ്ട് ശ്രദ്ധേയമായി.
പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്രയെ വളരെ ചെറുപ്പത്തിൽ വിവാഹംചെയ്ത ശോഭയുടെ ആത്മഹത്യ ഇന്നും ഒരു കടങ്കഥയായി അവശേഷിക്കുന്നു. കെ ജി ജോർജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ((1983) എന്ന ചിത്രം ആ ദുഃഖപുത്രിയുടെ കഥയാണ് എന്ന് കരുതപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *