#കേരളചരിത്രം
മാരാരും ഐക്യകേരളവും.
അനന്യനായ സാഹിത്യ വിമർശകൻ എന്ന നിലയിലാണ് കുട്ടികൃഷ്ണമാരാരെ മലയാളികൾ അറിയുന്നത്. എന്നാൽ തൻ്റെ കാലത്തെ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങൾ പഠിക്കുകയും തൻ്റെ അഭിപ്രായങ്ങൾ ജനങ്ങളെ അറിയിക്കുകയും ചെയ്തയാൾ കൂടിയായിരുന്നു മാരാർ എന്നത് പുതിയ അറിവായിരിക്കും.
തിരുവിതാംകൂർ, കൊച്ചി, മലബാർ യോജിച്ച
ഐക്യകേരളത്തിന് തടസമായി നിന്നത് പ്രധാനമായും തിരുവിതാംകൂറാണ്. തിരുവിതാംകൂർ നേടിയ സർവതോന്മുഖമായ പുരോഗതി അവികസിതമായ മലബാർ കൂട്ടിചേർക്കപ്പെടുമ്പോൾ മന്ദഗതിയിലായേക്കും എന്നതായിരുന്നു ഒരു പ്രധാനപ്പെട്ട ആശങ്ക.
മലബാർ പിന്നിലായത് അവിടത്തെ ജനങ്ങൾ മടിയന്മാർ ആയതുകൊണ്ടല്ല, മറിച്ച് മലബാറിൻ്റെ സമ്പത്ത് അന്യനാടുകളിലേക്ക് ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടുപോയതുകൊണ്ടാണ് എന്നാണ് മാരാരുടെ വാദം.
രാജാക്കന്മാർ ഇല്ലാത്ത, ഒരേ ഭാഷ സംസാരിക്കുന്നവരുടെ, ഒറ്റ രാജ്യമാണ് വിഭാവനം ചെയ്യുന്നത് എന്ന് ഐക്യകേരള സമ്മേളനത്തിൻ്റെ സംഘാടകര് പറഞ്ഞുവെക്കുന്നു. തെക്കൻ തിരുവിതാംകൂർ തമിഴ് സംസ്ഥാനത്തിൻ്റെ ഭാഗമാക്കാൻ നടന്നുവന്ന പ്രക്ഷോഭത്തെ അവർ ഗൗരവമായി കണ്ടത് ശരിയായിരുന്നു എന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.
– ജോയ് കള്ളിവയലിൽ.
digital photos: gpura.org
