പ്രേംജി

#ഓർമ്മ
#literature

പ്രേംജി.

സാമൂഹ്യപരിഷ്കർത്താവ്, കവി, അഭിനേതാവ് എന്ന നിലയിലെല്ലാം പ്രശസ്തനായ പ്രേംജിയുടെ (1908-1998) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 23.

പ്രേംജി എന്ന മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് 19 വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. വി ടി ഭട്ടതിരിപ്പാട്, ഈ എം എസ് തുടങ്ങിയവർ നേതൃത്വം നൽകിയ നമ്പൂതിരി യോഗക്ഷേമസഭയിൽ എം ആർ ബിയുമൊത്ത് അംഗമായി . 17 വയസ്സിൽ വിധവയായ, 26 വയസുകാരി ആര്യാ അന്തർജനത്തെ, 40 വയസ്സിൽ വിവാഹംചെയ്തു സ്വന്തം ജീവിതത്തിലും അദ്ദേഹം മാതൃകയായി. നമ്പൂതിരി സമുദായത്തിൽ നടന്ന രണ്ടാമത്തെ മാത്രം വിധവാവിവാഹമായിരുന്നു അത്.
സാമൂഹ്യപരിഷ്കരണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച വി ടി യുടെ, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിൽ വേഷമിട്ടാണ് അഭിനയരംഗത്തെ തുടക്കം . നാടകനടൻ എന്ന നിലയിൽ പേരെടുത്ത പ്രേംജി, 60 സിനിമകളിലും അഭിനയിച്ചു. രാജൻകേസിനെ ആസ്പദമാക്കി ഷാജി സംവിധാനം ചെയ്ത പിറവി (1988) എന്ന സിനിമയിലെ, മകനെ തേടി അലയുന്ന ഹതഭാഗ്യനായ അച്ഛൻ്റെ റോളിൽ അഭിനയിച്ച പ്രേംജി സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. കവി എന്ന നിലയിലും പ്രശസ്തനായിരുന്നു. സംസ്ഥാന സംഗീതനാടക, സാഹിത്യ, അക്കാദമികൾ ഫെലോഷിപ്പ് നൽകി ഈ പ്രതിഭയെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *