#ചരിത്രം
വത്തിക്കാൻ ബാങ്ക്
ലോകത്തിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനങ്ങളിൽ ഒന്നാണ് വത്തിക്കാൻ ബാങ്ക്.
കത്തോലിക്കാസഭയുടെ പണം കൈകാര്യം ചെയ്യുന്നതിനായി 1942 ലാണ് ബാങ്ക് സ്ഥാപിക്കപ്പെട്ടത്. അസ്സൽ പേര് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വർക്സ് ഓഫ് റിലീജിയൻ (IOW) എന്നാണ്.
പക്ഷേ 92700 കോടി യൂറോ ആസ്തിയുള്ള ബാങ്കിന്റ കഴിഞ്ഞ 50 വർഷത്തെ പ്രവർത്തനം അങ്ങേയററം കഴപ്പം പിടിച്ചതായിരുന്നു. അഴിമതി, കെടുകാര്യസ്തത, ദുരൂഹത, തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് പ്രശസ്തി നേടിയ ബാങ്കിന്റെ ചെയർമാനെ 1982ൽ അറസ്റ്റ് ചെയ്ത് 4 കൊല്ലം ജെയിലിൽ അടച്ചു. പുറത്തിത്തറങ്ങിയയുടൻ ദുരൂഹസാഹചര്യങ്ങളിൽ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു.
മാർപാപ്പയായ 2013 മുതൽ ഫ്രാൻസീസ് മാർപാപ്പ തീവ്രശ്രമങ്ങൾ നടത്തിവരുന്നുണ്ടെങ്കിലും ശക്തരായ കർദ്ദിനാൾ സംഘം അവയെല്ലാം പരാജയപ്പെടുത്തി.
അവസാനമായി ഇപ്പോൾ ബാങ്കിന്റെ നിയന്ത്രണം മാർപാപ്പ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. ജോൺ പോൾ ഒന്നാമന്റെ മരണത്തിനും, ബെനഡിക്റ്റ് 16നാമന്റെ രാജിയുടെയും പിന്നിൽ വത്തിക്കാൻ മഫിയയാണ് എന്ന ആരോപണം വർഷങ്ങളായി അത്തരീക്ഷത്തിൽ പറന്നുനടക്കുന്നുണ്ട്.
കേരളകത്തോലിക്ക സഭയിലെയും വലിയ പ്രശ്നമാണ് മെത്രാൻമാർ കൈകാര്യം ചെയ്യുന്ന ശതകോടികളുടെ സുതാര്യതയില്ലായ്മ.
– ജോയ് കള്ളിവയലിൽ.
https://www.ewtnvatican.com/articles/pope-francis-asks-cardinals-to-achieve-zero-deficit-in-the-catholic-church-3405?fbclid=IwY2xjawFcvcRleHRuA2FlbQIxMQABHbH-VnBY0B1gcT9v4gMgE25uTCNo2mSGdjMg6IcSJ11ceNo9r0xAjTyI2A_aem_13NGD580jZPdVrXxceZdtw
Posted inUncategorized