#ചരിത്രം
മദ്രാസ് ക്ഷാമം.
ബ്രിട്ടിഷ് ഇന്ത്യയിൽ മദ്രാസ് പ്രവിശ്യയിൽ തുടങ്ങി വടക്കേ ഇന്ത്യയിലേക്ക് കൂടി വ്യാപിച്ച 1886-87ലെ കൊടിയ ക്ഷാമമാണ് “മദ്രാസ് ഫാമിൻ”എന്ന പേരിൽ ചരിത്രത്തിൽ ഇടംപിടിച്ചത്.
1886ലുണ്ടായ എൽ നീനോ എന്ന കാലാവസ്ഥാ പ്രതിഭാസം മൂലം, ഇന്ത്യ, ചൈന വടക്കേ അമേരിക്ക എന്നീ നാടുകളിൽ കടുത്ത വരൾച്ചയും കൊടിയ ഭക്ഷ്യക്ഷാമവും ഉണ്ടായി .
ദക്ഷിണ ഇന്ത്യയിൽ മാത്രം ചുരുങ്ങിയത് 82 ലക്ഷം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് കണക്കുകൾ.
രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ ബ്രിട്ടീഷ് അധികാരികൾ വലിയ വീഴ്ച വരുത്തിയതാണ് മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണം.
ഇന്നത്തെ തമിഴ് നാട്ടിൽ ഉണ്ടായ വരൾച്ചയുടെയും ക്ഷാമത്തിൻ്റെയും പരിഹാരമായി സ്ഥിരമായി വെള്ളമെത്തിക്കാൻ നടത്തിയ ശ്രമങ്ങളാണ് തിരുവിതാംകൂറിലെ പെരിയാറിൽ അണകെട്ടി വെള്ളം, കമ്പം, തേനി, തഞ്ചാവൂർ, ശിവഗംഗ തുടങ്ങിയ തമിഴ് നാട് ജില്ലകളിലേക്ക് വെള്ളം തിരിച്ചുവിടാനുള്ള മുല്ലപ്പെരിയാർ പദ്ധതി രൂപം കൊണ്ടത്. മടിച്ചു നിന്ന തിരുവിതാംകൂർ മഹാരാജാവിൻ്റെ ഒപ്പ് ബലമായി പിടിച്ചുവാങ്ങിയത് പിൽക്കാല ചരിത്രം.
