നാഷനൽ ജോഗ്രാഫിക്ക്

#ഓർമ്മ
#ചരിത്രം

നാഷണൽ ജോഗ്രാഫിക്ക്.

അന്തരാഷ്ട്രപ്രശസ്തമായ നാഷണൽ ജോഗ്രാഫിക്ക് മാസികയുടെ ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 22.

1188 സെപ്റ്റംബർ 22നാണ് മാസികയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്. 9 മാസം മുൻപ്, 1888 ജനുവരി 12ന്, അമേരിക്കയിൽ രൂപം കൊണ്ട നാഷണൽ ജോഗ്രാഫിക്ക് സൊസൈറ്റിയുടെ മുഖപ്പത്രം അതിവേഗം ശാസ്ത്രസാങ്കേതിക രംഗത്തെ പുതിയ വർത്തമാനങ്ങൾ ജനങ്ങളുടെ മുന്നിലെത്തിക്കുന്ന ജിഹ്വയായി മാറി. പിന്നീട് പ്രകൃതി , സംസ്കാരം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളും ലേഖനങ്ങൾക്ക് വിഷയമായി. 1905 മുതൽ ഫോട്ടോകൾ ഉൾപ്പെടുത്തി. അതുവരെ ആർക്കും അറിയാത്ത ടിബറ്റിൻ്റെ ചിത്രങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. 1910 മുതൽ കളർ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
1955 ആയപ്പോഴേക്കും ലോകമാസകലം 22 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിരുന്നു.
1975 മുതൽ NG Kids എന്ന പ്രസിദ്ധീകരണം കൂടി ആരംഭിച്ചു.
1990 മുതലാണ് ഇലക്ട്രോണിക്ക് എഡിഷൻ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
1985 ജൂൺ ലക്കത്തിൻ്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ട അഫ്ഗാൻ പെൺകുട്ടിയുടെ ഫോട്ടോ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ ഒന്നാണ്.
2001 മുതൽ നാഷണൽ ജോഗ്രാഫിക്ക് എന്ന ടിവി ചാനലും കാണികളുടെ മുന്നിലെത്തി.
2019ൽ ഉടമസ്ഥാവകാശം ഡിസ്നിക്ക് കൈമാറുമ്പോൾ 40 ഭാഷകളിലായി 18 ലക്ഷം കോപ്പികളായിരുന്നു മാസികയുടെ വിൽപ്പന.
കാലത്തിൻ്റെ കുത്തൊഴുക്കിൽ നാഷണൽ ജോഗ്രാഫിക്കും മാറ്റങ്ങൾ ഉൾക്കൊള്ളാൻ നിർബന്ധിതമായിരിക്കുന്നു . 2024 മുതൽ പ്രിൻ്റ് എഡിഷൻ പ്രസിദ്ധീകരണം അവസാനിപ്പിച്ചു.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
മാസിക വായിക്കുകയും ടിവിയിൽ കാണുന്നതും സന്തോഷകരവും വിജ്ഞാനപ്രദവുമായ ഒന്നാണ്. ബാലി, കമ്പോഡിയ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ പ്രചോദനമായത്, നാഷണൽ ജോഗ്രാഫിക്കാണ്.
നാഷണൽ ജോഗ്രാഫിക്ക് മാസിക എവിടെ കണ്ടാലും വാങ്ങി സൂക്ഷിക്കുക എന്നത് വലിയ ഹരമാണ്. അവയിൽ ഒരു ഭാഗം ഈയിടെ വയനാട്ടിലെ നടവയൽ ട്രൈബൽ ലൈബ്രറിക്ക് സന്തോഷപൂർവ്വം സംഭാവന ചെയ്തു.
ജെ. എ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *