#കേരളചരിത്രം
ഐക്യകേരളം – 1.
കേരളം എന്ന സംസ്ഥാനത്തിൻ്റെ പൂർവ്വചരിത്രം ഇന്നത്തെ തലമുറക്ക് ഏറെക്കുറെ അജ്ഞാതമാണ്.
1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾപോലും ഇന്നത്തെ കേരളസംസ്ഥാനം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ വേർപെട്ട് കിടക്കുകയായിരുന്നു.
പക്ഷേ കേരളം മലയാളികളുടെ മാതൃഭൂമി എന്ന സങ്കൽപ്പത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളികൾ മാത്രമല്ല മറ്റ് ഭാഷ സംസാരിക്കുന്നവരും സമാനചിന്താഗതി ഉള്ളവരായിരുന്നു. അതിൻ്റെ പ്രതിഫലനമാണ് സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്ത കോൺഗ്രസ്, വർഷങ്ങൾക്ക് മുൻപുതന്നെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ എന്ന ആശയത്തിന് പിന്തുണ നൽകിയത്.
എന്നാൽ ഐക്യകേരളം എന്ന സങ്കൽപ്പം പൂർണ്ണമായും ഇവിടത്തെ ഭരണാധികാരികൾ, പ്രത്യേകിച്ച് തിരുവിതാംകൂർ, അംഗീകരിച്ചിരുന്നില്ല.
കൊച്ചി രാജാവാണ് ആദ്യമായി അതിന് പരസ്യമായ പിന്തുണ നൽകിയത്.
തുടർന്ന് 1946ൽ ഒരു ഐക്യകേരള സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. അതിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മരണികയിലെ ഒരു ലേഖനം കാണുക.
ഐക്യകേരള സംസ്ഥാനം നിലവിൽ വന്നാലുണ്ടാകുന്ന ചില പ്രശ്നങ്ങളെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ശ്രദ്ധേയമാണ്.
തമിഴ് ഭൂരിപക്ഷ പ്രദേശങ്ങൾ നമുക്ക് നഷ്ടമാകും എന്ന് അന്നുതന്നെ വ്യക്തമായിരുന്നു.
– ജോയ് കള്ളിവയലിൽ.
digital photos: gpura.org






