#ഓർമ്മ
#books
ശ്രീനാരായണഗുരു.
സെപ്റ്റംബർ 21 ( കന്നി 5) ശ്രീനാരായണഗുരു സമാധിദിനമാണ്.
“മനുഷ്യൻ നന്നാവണമെന്ന് ആഗ്രഹിച്ചവരാണ്, ഏല്ലാ മഹാപുരുഷന്മാരും. മനുഷ്യനെ നന്നാക്കാൻ വേണ്ടിയാണ് അവർ ചിന്തിച്ചതും പ്രവർത്തിച്ചതും, ത്യാഗം സഹിച്ചതും. എന്നിട്ടും മനുഷ്യൻ ഇതുവരെ നന്നായിട്ടുണ്ടോ?
……………………..
ആദർശങ്ങളുടെയും ആശയങ്ങളുടെയും ദാരിദ്ര്യം ഇന്നിതുവരെ ലോകത്തിലുണ്ടായിട്ടില്ല. ലോകത്തിനു താങ്ങാനരുതാത്തവിധം ആദർശങ്ങളും ആശയങ്ങളും നിറച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഇപ്പോഴുണ്ട്. ഇനിയും ഉണ്ടായി ക്കൊണ്ടിരിക്കുന്നുമുണ്ട്.
…………………………..
അപ്പൊൾ ഒരു സംഗതി തെളിയുന്നു. ആദർശങ്ങളുടെയും ആശയങ്ങളുടെയും കുറവുകൊണ്ടല്ല, അവയെ സംരക്ഷിക്കുന്ന ഗ്രന്ഥങ്ങളുടെയും സ്ഥാപനങ്ങളുടെയും കുറവുകൊണ്ടുമല്ല മനുഷ്യൻ നന്നാവാത്തത്. ആദർശങ്ങൾക്കും ആശയങ്ങൾക്കും മനുഷ്യൻ്റെമേൽ സ്വാധീനശക്തി ചെലുത്തുവാൻ കഴിയുന്നില്ല എന്നുള്ളതാണ് കാരണം. മാത്രമല്ല, ചീത്തയായ മനുഷ്യൻ , ആദർശങ്ങളെയും ആശയങ്ങളെയും അവൻ്റെ ചീത്തയായ ഉദ്ദേശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു.
……,……………………
ഈ സ്ഥിതിക്ക് ശ്രീനാരായണൻ ഒരു പരിഹാരമാർഗ്ഗം നിർദ്ദേശിക്കുന്നുണ്ട്. സൂക്ഷ്മമായ നിരീക്ഷണത്തിൻ്റെയും അതിഗഹനമായ ചിന്തയുടെയും, പഠനത്തിൻ്റെയും ഫലമായി ലളിതമായ ഭാഷയിൽ അദ്ദേഹം പറഞ്ഞു,
” മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന്.
……….. …. …………
ശ്രീനാരായണൻ പ്രകാരാന്തരേണ നമ്മോടു ചോദിക്കുകയാണ്: മനുഷ്യാ! നീ ഹിന്ദുവായി, ബൗദ്ധനായി, ക്രിസ്ത്യാനിയായി, മുസ്ലിമായി, കമ്മ്യൂണിസ്റ്റായി, അനാർക്കിസ്റ്റായി, സോഷ്യലിസ്റ്റ് ആയി – എന്നിട്ടും നീ നന്നാവാത്തതെന്താ?”
– പി കേശവദേവ്.
( അവലംബം: നാരായണഗുരു ,
പി കെ ബാലകൃഷ്ണൻ.)
– ജോയ് കള്ളിവയലിൽ.
Posted inUncategorized