#ഓർമ്മ
ലോക സമാധാന ദിനം.
സെപ്റ്റംബർ 21 ലോക സമാധാന ദിനമാണ്.
ബുദ്ധൻ്റെ, ഗാന്ധിയുടെ, നാടാണ് ഇന്ത്യ. സമാധാനദൂതനായ ഗാന്ധിജിയെ വെടിവെച്ചു കൊന്ന പാരമ്പര്യമാണ് ഇന്ത്യക്കാർക്കുള്ളത്. ദാരിദ്രമാണ് ഏറ്റവും ഭീകരമായ അക്രമം എന്നാണ് ഗാന്ധിജി വിശ്വസിച്ചത്.
ഗാന്ധിഘാതകരെ വീരൻമാരായി കരുതുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.
സാമൂഹ്യവും സാമ്പത്തികവുമായ
ഉച്ചനീചത്തങ്ങൾ ഇല്ലായ്മ ചെയ്യാൻ സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല. അവ നിലനിൽക്കുന്നടത്തോളം കാലം സമാധാനം എന്നത് ഒരു മരീചികയായി തുടരും.
സമാധാനത്തിൻ്റെ തുടക്കം ഒരു പുഞ്ചിരിയോടെയാണ് എന്ന മദർ തെരേസയുടെ വാക്കുകൾ ദൈനന്തിന ജീവിതത്തിൽ നമുക്ക് മാർഗദീപമാകണം.
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
– ജോയ് കള്ളിവയലിൽ.






