സെപ്റ്റംബര്‍ 20 ദേശീയ സിനിമാ ദിനം.
പ്രഥമ ചിത്രത്തിന്റെ പ്രഥമ പരസ്യം.
‘ 6-6-1113 ബുധനാഴ്ച മുതൽ 19-1-1938
കൊച്ചി പുതിയ റോഡ്
സെലക്ട് ടോക്കീസിൽ
ആദ്യത്തെ മലയാളപടം ആരംഭം!
കൃത്യം 7 മണിക്കും 10 മണിക്കും രണ്ടു കളികൾ.
അനവധി ദിവസമായി നിങ്ങൾ അക്ഷമരായി കാണാൻ കാത്തിരിക്കുന്നതും, കേരളത്തിലെ പേരുകേട്ട നടന്മാരാൽ അഭിനയിക്കപ്പെട്ടതും ഉൽകൃഷ്ട ആദർശത്തോടുകൂടിയതുമായ
“ബാലൻ”
എന്ന നമ്മുടെ മാതൃഭാഷാ പടം!
കര്‍ണ്ണപീയുഷ ഗാനങ്ങൾ !
നേത്രാമൃതകാഴ്ചകൾ !
കുടുംബജീവിതത്തിൽ സാധാരണനടന്നുവരുന്ന അഴിമതികളെ ദുരീകരിച്ചു അഭിമാനകരമായ സാമുദായിക ഘടനയെ ഉൽബോധിപ്പിച്ചുകൊണ്ടുള്ള ആദർശപരമായ ഈ പടം എല്ലാ കേരളീയന്നും ഒരു മാതൃകയായിത്തീരുന്നതാണു.
കൂടുതൽ വിവരം വലിയ നോട്ടീസുമൂലം അറിയാവുന്നതാണു. ‘
