മുച്ചിലോട്ട് മാധവൻ

#ഓർമ്മ

മുച്ചിലോട്ട് മാധവൻ.

മുച്ചിലോട്ട് മാധവൻ രക്തസാക്ഷിയായ ദിവസമാണ് സെപ്റ്റംബർ 21.

രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലറുടെ നാസി ജർമ്മനിക്കെതിരെ നേരിട്ട് പോരാടിയ മലയാളികൾ അധികമുണ്ടാവില്ല. ഫ്രഞ്ച് അധീന പ്രദേശമായിരുന്ന
മയ്യഴി ( മാഹി ) നിവാസിയായ മുച്ചിലോട്ട് മാധവൻ ഉപരിപഠനത്തിനായിട്ടാണ് 1937ൽ പാരീസിൽ എത്തിയത്. സോർബോൺ യൂനിവേഴ്സിറ്റിയിൽ ചേർന്ന് പഠനം ആരംഭിക്കുകയും ചെയ്തു.
സാഹസികനായ മാധവൻ, ജർമൻ അധിനിവേശത്തിൻ്റെ കീഴിലായിരുന്ന ഫ്രാൻസിലെ underground resistance ഗ്രൂപ്പിൽ അംഗമായി.
താമസിയാതെ ആ യുവാവ് ജർമൻ പട്ടാളത്തിൻ്റെ പിടിയിലായി.
1942 സെപ്റ്റംബർ 21ന് സ്വാതന്ത്ര്യദാഹിയായ ആ യുവാവിനെ വെറും 28 വയസിൽ ഫയറിംഗ് സ്ക്വാഡ് വെടിവെച്ചുകൊന്നു. ഫ്രഞ്ച്കാരിയായ പ്രതിശ്രുത വധുവും പിയിലായി. ഓഷ്വിറ്റ്സ് തടങ്കൽ പാളയത്തിൽ അവരുടെ അന്ത്യവും സംഭവിച്ചു.
ലോക സമാധാന ദിനം മുച്ചിലോട്ട് മാധവനെ ഓർമ്മിക്കാനുള്ള ദിവസം കൂടിയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *