#ഓർമ്മ
എച്ച് ജി വെൽസ്.
പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റായ ഹെർബർട്ട് ജോർജ് വേൾസിൻ്റെ ( 1866-1946) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 21.
സയൻസ് ഫിക്ഷൻ എന്ന നോവൽശാഖയുടെ ആചാര്യനാണ് വെൽസ്. വെൽസ് തൻ്റെ നോവലുകളിൽ വിഭാവനം ചെയ്ത പലതും പിൽക്കാലത്ത് യാഥാർഥ്യമായി. ഭാവിയുടെ പ്രവാചകൻ എന്നാണ് വെൽസ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പത്രപ്രവർത്തകനും സാമൂഹ്യശാസ്ത്രഞ്ഞ നും ചരിത്രകാരനും കൂടിയായിരുന്നു വെൽസ്.
1888ൽ ലണ്ടൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വെൽസ്, ശാസ്ത്ര അധ്യാപകനായിട്ടാണ് തുടക്കം.1891ൽ ബന്ധുവിനെ വിവാഹം ചെയ്തെങ്കിലും 3 വര്ഷം കഴിഞ്ഞ് പഴയ ഒരു വിദ്യാർഥിനിയുമായി ഒളിച്ചോടി വിവാഹം കഴിച്ചു.
1895ൽ എഴുതിയ The Time Machine എന്ന ആദ്യ നോവൽ കൊണ്ടുതന്നെ വെൽസ് പ്രശസ്തനായി.
പിന്നീട് തുടർച്ചയായി എഴുതി. 1898ൽ പ്രസിദ്ധീകരിച്ച The War of the Worlds വെൽസിനെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു.
ലോകമഹായുദ്ധങ്ങൾ അദ്ദേഹത്തിന് മനുഷ്യൻ്റെ ഭാവിയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തി. നോവലുകളിൽ അത് പ്രതിഫലിക്കുകയും ചെയ്തു.
1933ൽ തിരക്കഥയായി എഴുതിയ The Shape of Things to Come സിനിമയായപ്പോൾ വൻവിജയം നേടി.
പ്രധാന നോവലുകളെല്ലാം ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized