#ഓർമ്മ
അൽഷേയ്മേഴ്സ് ദിനം.
സെപ്റ്റംബർ 21 ലോക അൽഷേയ്മേഴ്സ് ദിനമാണ്.
മസ്തിഷ്കകോശങ്ങൾ ഒന്നൊന്നായി നശിച്ചുപോകുന്ന ഈ രോഗം പലപ്പോഴും തിരിച്ചറിയുന്നത് രോഗിയുടെ മറവി വർദ്ധിച്ചു വരുമ്പോൾ മാത്രമാണ്.
84 ശതമാനം ഡിമെൻഷ്യ രോഗികളും തുടക്കത്തിൽ രോഗികളെയും കുടുംബത്തെയും സുഹൃത്തുക്കളെയുമെ ല്ലാം ദുഃഖത്തിലും വിഷമത്തിലുമാക്കുന്ന അൽഷേയ്യ്മേഴ്സ് രോഗം പിടിപെട്ടവരാണ്.
പുസ്തകങ്ങളിലൂടെ മാത്രം പരിചയമുള്ള ഈ രോഗം എന്റെ ജീവിതത്തെ തൊട്ടത്
എന്റെ ഉറ്റ സുഹൃത്ത് ഡോക്ടർ R V യുടെ ഓർമ്മ നഷ്ടപ്പെട്ട സമയത്താണ്. ആദ്യകാലത്ത് എന്നെ തിരിച്ചറിഞ്ഞിരുന്നു. ഒന്നു രണ്ടു വാക്കുകളിലൂടെ അത് വ്യക്തമാക്കിയിരുന്നു താനും.
പിന്നീട് കാണുമ്പോൾ വെറുതെ ടി വിയിലേക്ക് കണ്ണും നട്ടിരിക്കുന്ന കാഴ്ചയാണ് എന്നെ എതിരേറ്റത്.
സഹായി ചെയ്യുന്ന എല്ലാ കാരൃങ്ങളോടും സഹകരിക്കും. ഭക്ഷണം വാരിക്കൊടുക്കുന്നത് കഴിക്കും.
ഭാര്യയും ഡോക്റ്ററായത് കൊണ്ട് മറ്റുകാര്യങ്ങളിൽ കൃത്യത ഉണ്ടായിരുന്നു. പെൺമക്കൾ മൂന്നു പേരും വിവാഹിതരായി ദൂരെ .
കൊവിദ് കാലത്ത് ആരവമില്ലാതെ വിടപറഞ്ഞു.
25 വർഷം ഞങ്ങൾ ഒന്നിച്ചു നടത്തിയ യാത്രകൾ, ആഘോഷങ്ങൾ – എല്ലാം ദീപ്തമായ ഓർമ്മകളായി നിലനിൽക്കുന്നു.
ഈ രോഗം അടയാളപ്പെടുത്തിയ എല്ലാവരെയും അവരുടെ കുടുംബാംഗങ്ങളെയും സ്നേഹം അറിയിക്കുന്നു.
– ജോയ് കള്ളിവയലിൽ.
