#ഓർമ്മ
പൗലോ ഫ്രയർ
വിഖ്യാത ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനുമായ പൗലോ ഫ്രയറുടെ (1921 – 1991 ) ജന്മവാർഷികദിനമാണ് സെപ്തംബർ 19.
വടക്കുകിഴക്കൻ ബ്രസീലിൽ ജനിച്ച ഫ്രയറിന് ദാരിദ്ര്യം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. വിശപ്പ് കാരണം എനിക്ക് ഒന്നും മനസിലായില്ല എന്നാണ് സ്കൂൾ പഠനത്തേക്കറിച്ച് അദ്ദേഹം പിന്നീട് എഴുതിയത്.
പാവങ്ങളുടെ ജീവിതവും വിദ്യാഭ്യാസത്തിൽ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങൾക്കുള്ള സ്വാധീനവും ആഴത്തിൽ പഠിച്ച അദ്ദേഹം 1962 ൽ നടത്തിയ ഒരു പരീക്ഷണം വിജയകരമായി. 300 കർഷകതൊഴിലാളികളെ 45 ദിവസം കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കാൻ സാധിച്ചു.
1964 ൽ രാജ്യദ്രോഹക്കുറ്റം ചാർത്തി 70 ദിവസം ജെയിലിൽ കഴിയേണ്ടിവന്നു. 1967 ൽ ആദ്യത്തെ പുസ്തകം പ്രസിദ്ധികരിച്ചതോടെ ഫ്രയർ ആഗോളപ്രശസ്തനായി. 1967 ൽ ഹാർവാർഡ് യൂനിവേഴ്സിറ്റി വിസിറ്റിംഗ് പ്രെഫസറാക്കി. 1970 മുതൽ 10 കൊല്ലം ജെനീവയിൽ വേൾഡ് കൗൻസിൽ ഓഫ് ചർച്ചസ് വിദ്യാഭ്യാസ ഉപദേശകനായി സേവനം ചെയ്തു. 1980 ൽ ബ്രസിലിൽ തിരിയെയെത്താൻ അനുവാദം ലഭിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിച്ച ഫ്രയർ 1988 ൽ വിദ്യാഭ്യാസമന്ത്രി വരെയായി.
മൂന്നാംലോക രാജ്യങ്ങളിലെ മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിഞ്ഞേ ചിന്തകനാണ് പൗലോ ഫ്രയർ.
.
– ജോയ് കള്ളിവയലിൽ.
Posted inUncategorized