The Silver Chalice

#books

രജത ചഷകം.
The Silver Chalice,
by Thomas B Costain

ക്രിസ്തുമതത്തിൻ്റെ ആരംഭ കാലത്ത് പുതിയ മതത്തിൽ ചേരുന്നവർ ഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കേണ്ടി വന്നിരുന്നത്. കണ്ടുപിടിക്കപ്പെട്ടാൽ മരണശിക്ഷ ഉറപ്പായിരുന്നു. റോമൻ ചക്രവർത്തിമാരുടെ കൊടിയ പീഡനങ്ങൾക്കു വിധേയരായ ആദിമ ക്രിസ്ത്യാനികളുടെ കഥകൾ വിവരിക്കുന്ന പുസ്തകങ്ങൾ കുറവാണ്.
1952ലാണു് തോമസ് ബി കോസ്റ്റേയ്ൻ എഴുതിയ The Silver Chalice എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
ലോകം മുഴുവൻ പ്രസിദ്ധി നേടിയ നോവൽ താമസിയാതെ ആനി തയ്യിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു. 1960കളിൽ പ്രസിദ്ധമായിരുന്ന Book A Month പ്രസിദ്ധീകരിച്ച പുസ്തകം വിദ്യാർത്ഥിയായിരിക്കെ വായിക്കാൻ കിട്ടിയത് മറക്കാനാവാത്ത അനുഭവമാണ്. പുരാതന റോം, ജറുസലേം, ഈജിപ്റ്റ് നഗരങ്ങൾ കോസ്റ്റേയ്ൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ബേസിൽ എന്ന സ്വർണ്ണപ്പണിക്കാരനായ ഒരു യുവാവ് ക്രിസ്തുമതമെന്ന പുതിയ പ്രസ്ഥാനവുമായി കണ്ടുമുട്ടുന്ന കഥ ഹൃദയാവർജകമായി നോവൽ വിവരിക്കുന്നു . യേശുക്രിസ്തു അന്ത്യ അത്താഴ സമയത്ത് ഉപയോഗിച്ച ചഷകം ( Chalice) പിന്നീടൊരിക്കലും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ Holy Grail എന്ന് നാമകരണം ചെയ്യപ്പെട്ട വിശുദ്ധ ചഷകത്തിൻ്റെ കഥ നൂറ്റാണ്ടുകളായി പല എഴുത്തുകാരുടെയും ഭാവനക്ക് വിഷയമായിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Version 1.0.0

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *