#ഓർമ്മ
വെണ്മണി ഹരിദാസ്
വെണ്മണി ഹരിദാസിൻ്റെ ( 1946-2005) ഓർമ്മദിവസമാണ് സെപ്റ്റംബർ 17.
കഥകളി സംഗീതത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരിദാസ് ജനിച്ചത് ആലുവാക്കടുത്ത് വെള്ളാരപ്പള്ളി ഗ്രാമത്തിലാണ്. അയൽപക്കത്തെ അകവൂർ മനയിൽ അരങ്ങേറിയിരുന്ന കഥകളിയാണ് ഹരിദാസിനെ ഈ രാഗത്തേക്ക് ആകൃഷ്ടനാക്കിയത്.
1960 ൽ കലാമണ്ഡലത്തിൽ സംഗീത വിദ്യാർഥിയായി ചേർന്ന ഹരിദാസ് 1968ൽ പഠനം പൂർത്തിയാക്കി അഹമ്മദാബാദിൽ മൃണാളിനി സാരാഭായ് നടത്തിരുന്ന ദർപ്പണ അക്കാദമിയിൽ സംഗീതാധ്യപകനായി. 1978 മുതൽ തിരുവനന്തപുരം മാർഗിയുടെ കഥകളി സംഗീത അദ്ധ്യാപകനും പിന്നണി ഗായകനുമായി.
കരൾ സംബന്ധമായ അസുഖങ്ങൾ ആയിരുന്നു മരണകാരണം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized