ഴാൻ റെനോയ്ർ

#ഓർമ്മ
#films

ഴാൻ റെനോയ്ർ

വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ഴാൻ റെനോയ്ററുടെ ( 1894-1979) ജന്മ വാർഷിക ദിനമാണ്
സെപ്തംബർ 15.

സംവിധായകനും, തിരക്കഥാകൃത്തും, നടനും, പ്രൊഡ്യൂസറും, എഴുത്തുകാരനുമായിരുന്നു റെനോയ്ർ. നിശബ്ദ ചിത്രങ്ങളുടെ കാലം മുതൽ 1960 കളുടെ അവസാനം വരെ 40 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. Le Grande Illusion ( 1937), The Rules of the Game ( 1939) എന്നിവ ലോകത്തിലെ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് എണ്ണപ്പെടുന്നത്. സൈറ്റ് ആൻഡ് സൗണ്ട് മാസിക 2002ൽ നടത്തിയ സർവേയിൽ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും മഹാനായ സംവിധായകനായി ഈ ചലച്ചിത്രകാരൻ തെരഞ്ഞെടുക്കപ്പെട്ടു.
1975 ൽ സമഗ്ര സംഭാവനകൾക്കുള്ള ഓസ്ക്കാർ അവാർഡ് നൽകി ചലച്ചിത്രലോകം ഈ മഹാനായ കലാകാരനെ ആദരിച്ചു.
The River എന്ന സിനിമയുടെ നിർമ്മാണത്തിനായി കൽക്കത്തയിലെത്തിയ റെനോയ്റുമായി കണ്ടുമുട്ടിയതാണ് സത്യജിത് റായ്ക്ക് ചലച്ചിത്ര സംവിധായകനാകാനുള്ള പ്രചോദനമായത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *