പെരിയാർ ഈ വി ആർ

#ഓർമ്മ

പെരിയാർ ഇ വി ആർ.

പെരിയാർ ഇ വി രാമസ്വാമിയുടെ (1879-1973)
ജന്മവാർഷികദിനമാണ് സെപ്റ്റംബർ 17.

ഈറോട് വെങ്കടപ്പ രാമസ്വാമി നായിക്കർ 1919ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് പൊതുരംഗത്ത് പ്രവേശിച്ചത്.
സമൂഹത്തിലെ ഉച്ചനീചത്തങ്ങൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെ ഭാഗമായി 1924ൽ വൈക്കം സത്യാഗ്രഹത്തിൽ സജീവ പങ്കുവഹിച്ചു.
ബ്രാഹ്മണാധിപത്യത്തിൽ പ്രതിഷേധിച്ച് 1925ൽ കോണ്ഗ്രസ് വിട്ട ഇ വി ആർ, ഡോക്ടർ ടി എം നായർ തുടങ്ങിയ നേതാക്കളുമായി ചേർന്ന് സ്വയം മര്യാദയ് ഇയക്കം ( Self respect movement ) എന്ന പ്രസ്ഥാനം ആരംഭിച്ചു.
1929 മുതൽ 1932 വരെ മലയാ, യൂറോപ്പ്, സോവിയറ്റ് യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹത്തിന് ജാതി നശിക്കാതെ ഇന്ത്യയിൽ പുരോഗതി അസാധ്യമാണ് എന്ന് ഉറച്ച ബോധ്യം വന്നു.
1939ൽ ജസ്റ്റിസ് പാർട്ടിയുണ്ടാക്കി അതിന്റെ അധ്യക്ഷനായി. ജസ്റ്റിസ് പാർട്ടിയുടെ തുടർച്ചയായി 1942ൽ ദ്രാവിഡ കഴകം പാർട്ടി രൂപീകരിച്ച അദ്ദേഹം, അതിന്റെയും അധ്യക്ഷനായി തുടർന്നു.
1939ൽ ആദ്യ ഭാര്യ മരിച്ചു. 1948ൽ തന്നേക്കാൾ വളരെ ചെറുപ്പമായ മണിയമ്മയെ വിവാഹം ചെയ്തത് അനുയായികളുടെ കടുത്ത എതിർപ്പിനു കാരണമായി.
സ്വാതന്ത്ര്യത്തിനു ശേഷവും ദ്രാവിഡനാട് എന്ന ആവശ്യം ഉയർത്തിയത്, അണ്ണാദുരൈയും കരുണാനിധിയും ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിട്ട് ദ്രാവിഡ മുന്നേറ്റ കഴകം എന്ന പുതിയ പാർട്ടി ഉണ്ടാക്കുന്നതിലാണ് കലാശിച്ചത്. പക്ഷേ അണ്ണാ, കരുണാനിധി തുടങ്ങിയ നേതാക്കലെല്ലാവരും മരണംവരെ പെരിയാറിനെ തങ്ങളുടെ നേതാവായിട്ടാണ് പരിഗണിച്ചിരുന്നത്.
തമിഴ്നാട്ടിലെ ജാതിക്കോട്ടകൾ തകർത്തത് തന്തേയ് പെരിയാർ എന്ന് ജനങ്ങൾ ആദരപൂർവ്വം വിളിക്കുന്ന ഇ വി ആറാണ്.
ബ്രാഹ്മണർ ബ്രഹ്‌മാവിന്റെ മുഖത്തുനിന്ന് ജനിച്ചവരാണ് എന്ന അവകാശവാദത്തിന് അദ്ദേഹം മറുപടി പറഞ്ഞത്, ബാക്കിയുള്ളവർ അവനവന്റെ തന്തക്കു ജനിച്ചവരാണ് എന്നാണ്.
തികഞ്ഞ യുക്തിവാദിയായിരുന്ന അദ്ദേഹം, അന്ധ വിശ്വാസങ്ങളെയും
ക്ഷേത്രാചാരങ്ങളെയും പരസ്യമായി എതിർത്തു. സ്ത്രീവിമോചനത്തിനുവേണ്ടി ഇത്രയധികം പോരാടിയ വേറൊരു നേതാവില്ല.
ദ്രാവിഡപ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന
ഈ വി ആറിന്റെ സ്മാരകം ചെന്നെയിൽ പെരിയാർ നിനെവിടം എന്ന് അറിയപ്പെടുന്നു. വൈക്കത്തും പെരിയാർ സ്മാരകമുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *