#ഓർമ്മ
ജി കുമാരപിള്ള.
പ്രൊഫസർ ജി കുമാരപിള്ളയുടെ ( 1923- 2000) ഓർമ്മദിവസമാണ്
സെപ്റ്റംബർ 17.
അധ്യാപകനും ഗ്രന്ഥകാരനും കവിയുമായിരുന്ന കുമാരപിള്ള സാർ ഓർമ്മിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നത് ഒരു പക്ഷേ ഗാന്ധിയൻ എന്ന പേരിലായിരിക്കും.
ഗാന്ധിമാർഗ്ഗം പ്രചരിപ്പിക്കുന്നതിൽ, സർവോദയരംഗത്ത്, മദ്യവിപത്തിനെതിരെ എം പി മന്മഥൻ സാറുമൊത്ത് രാമലക്ഷ്മണന്മാരെപ്പോലെ ചേർന്നുനിന്ന് ജീവിതം ഹോമിച്ച മഹാനാണ് ജി കുമാരപിള്ള.
കോട്ടയത്തിനടുത്ത് വെന്നിമലയിലാണ് ജനനം.
കൊച്ചിരാജ്യ പ്രജാമണ്ഡലത്തിൻ്റെ അംഗമെന്ന നിലയിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ച കുമാരപിള്ള പിന്നീട്
ബോംബെയിലും സെക്രെട്ടറിയെറ്റിലും ഗുമസ്ഥനായി ജോലി ചെയ്തശേഷം കോളെജ് അധ്യാപകനായി തൃശൂർ സെൻ്റ് തോമസ് കോളേജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളെജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ ജോലി ചെയ്തു.
വിദ്യാർഥിജീവിതം തൊട്ട് കവിതകൾ എഴുതിത്തുടങ്ങി. കവിതക്ക് ഓടക്കുഴൽ , കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. 20 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
അരവിന്ദൻ്റെ ഉത്തരായനം സിനിമയിലെ ‘ഹൃദയത്തിൽ രോമാഞ്ചം’ എന്ന ഗാനം കുമാരപിള്ള സാർ ഏഴുതിയതാണ് എന്ന് അധികംപേർക്കും അറിയില്ല.
നടക്കാത്ത സ്വപ്നങ്ങൾ ആണെന്നറിഞ്ഞിട്ടും പുഞ്ചിരിയോടെ മരണം വരെയും
മദ്യനിരോധനത്തിനായി സമരരംഗത്തു നിന്ന ആദർശശാലിയാണ് ഗാന്ധിജിയുടെ ഈ ഉത്തമശിഷ്യൻ .
– ജോയ് കള്ളിവയലിൽ.
Posted inUncategorized