#ഓർമ്മ
മാർഷൽ ഓഫ് ദി എയർ ഫോഴ്സ് അർജൻ സിംഗ്.
ഇന്ത്യൻ വായുസേനയുടെ ചരിത്രത്തിലെ ഏക മാർഷലായ ( ഫൈവ് സ്റ്റാർ റാങ്ക്) അർജൻ സിംഗിൻ്റെ (1919 – 2017) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 16.
പഞ്ചാബിലെ ലില്യാൽപൂറിൽ ജനിച്ച അർജൻ സിംഗ് 19വയസ്സിൽ റോയൽ എയർഫോഴ്സിൽ ഓഫിസറായി ചേർന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് Squadron Leader ആയിരുന്ന സിംഗ് ധീരതയ്ക്കുള്ള Distinguished Flying Cross (DFC) നേടുന്ന ചുരുക്കം ചില ഓഫീസർമാരിൽ ഒരാളായി. ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യൻ എയർ ഫോഴ്സിൻ്റെ ഭാഗമായി.
1964ൽ വെറും 44 വയസിൽ എയർ മാർഷൽ പദവിയിൽ ഭാരതീയ വായുസേനയുടെ തലവനായി.
1965ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം. മുന്നേറുന്ന പാകിസ്ഥാൻ സേന അഘ്‌നൂർ പട്ടണം വളഞ്ഞു. കശ്മീർ നഷ്ടമാകാനുള്ള സാധ്യതയേറി . 1962വരെ യുദ്ധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മാറ്റിനിർത്തിയിരുന്ന വായുസേനയുടെ സഹായം പ്രധാനമന്ത്രി ശാസ്ത്രിക്ക് തേടേണ്ടിവന്നു. യുദ്ധം ബലാബലത്തിൽ അവസാനിച്ചതിന് പ്രധാനകാരണം അർജൻ സിംഗിൻ്റെ നേതൃത്വത്തിൽ വായുസേന കരസേനയുടെ സഹായത്തിനെത്തിയതാണ്.
1966ൽ എയർ ചീഫ് മാർഷലായി ഉയർത്തപ്പെട്ട സിംഗിന് പദ്മവിഭൂഷൺ പുരസ്കാരവും ലഭിച്ചു.
മൂന്നാമത്തെ ഈ വായുസേനാ മേധാവി വിരമിച്ചശേഷം കെനിയ, സ്വിറ്റ്സർലൻഡ്, വത്തിക്കാൻ രാജ്യങ്ങളിൽ സ്ഥാനപതിയായി 1971 മുതൽ 1977 വരെ സേവനം ചെയ്തു.
1989 – 90 കാലത്ത് ദില്ലിയിലെ ലെഫ്റ്റ്നെൻ്റ് ഗവർണ്ണറായിരുന്നു.
2002ൽ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് എന്ന അത്യുന്നതപദവി നൽകി രാജ്യം ഈ ധീരസേനാനിയെ ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized