#ഓർമ്മ
ലീ ക്വാൻ യൂ.
1959 മുതൽ 1990 വരെ 31 വര്ഷം സിംഗപ്പൂർ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാൻ യൂവിൻ്റെ ( 1923-2013) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 16.
ലോകത്തെമ്പാടും ജനങ്ങൾ അങ്ങേയറ്റം വെറുക്കുന്ന ഒരു വർഗ്ഗമാണ് ഏകാധിപതികൾ.
പക്ഷെ മരണം വരെ സ്വന്തം ജനങ്ങൾ ഹൃദയത്തോട് ചേർത്തു സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ഏകാധിപതിയാണ് ലീ.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദാരിദ്ര്യവും, നിരക്ഷരതയും, തൊഴിലില്ലായ്മയും കൊണ്ട് ഗതികെട്ട ഒരു ബ്രിട്ടീഷ് കോളനിയായിരുന്നു സിംഗപ്പൂർ.
ഒരു സാധാരണ കുടുംബത്തിൽ ഒരു സ്റ്റോർകീപ്പറുടെ മകനായി ജനിച്ച ലീ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, കേംബ്രിഡ്ജ് യൂണിവേ്ഴ്സിറ്റി എന്നിവടങ്ങളിൽ പഠിച്ചശേഷം നിയമ ബിരുദവുമായി 1949ൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത് വ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ്.
പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ ചേർന്ന് 1955ൽ ജനറൽ സെക്രട്ടറിയായി . തെരഞ്ഞെടുപ്പിൽ 32ൽ 3 സീറ്റ് മാത്രം ജയിച്ച പാർട്ടിയുടെ നേതാവിനെ 1959 ആയപ്പോഴേക്കും ജനങ്ങൾ പ്രധാനമന്ത്രി പദത്തിൽ എത്തിച്ചു.
ഏതാനും വർഷം കൊണ്ട് ലീ രാജ്യത്തെ ദക്ഷിണപൂർവ്വ രാജ്യങ്ങളിലെ ഏറ്റവും പുരോഗതി നേടിയ രാജ്യമാക്കി മാറ്റി.
1990 ൽ സ്വയം വിരമിച്ചെങ്കിലും ജനങ്ങൾ 1991, 97, 2001, 2006, 2011 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പാർലമെൻ്റിലേക്ക് തെരഞ്ഞെടുത്തു.
ഇന്ന് അമേരിക്കയെക്കാൾ ഉയർന്ന ജിഡിപി നിരക്കുള്ള രാജ്യമാണ് സിംഗപ്പൂർ.
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യമാണ് സിംഗപ്പൂർ. 190 രാജ്യങ്ങളിലെ ആളുകൾക്ക് വിസ ഇല്ലാതെയോ വിസ ഓൺ അറൈവൽ വഴിയോ സിംഗപ്പൂർ സന്ദർശിക്കാൻ അവസരമുണ്ട്.
– ജോയ് കള്ളിവയലിൽ.









