#ഓർമ്മ
എസ് എൽ പുരം സദാനന്ദൻ.
എസ് എൽ പുരത്തിൻ്റെ 1927-2005) ഓർമ്മദിവസമാണ് സെപ്തംബർ 16.
പ്രതിഭ കൊണ്ടും പ്രശസ്തി കൊണ്ടും ഒന്നാം നിരയിലെ നാടകകൃത്തും തിരക്കഥാ രചയിതാവുമാണ് എസ് എൽ പുരം.
വിദ്യർഥിയായിരിക്കെ പുന്നപ്ര വയലാർ സമരസേനാനികളുടെ രഹസ്യ സന്ദേശവാഹകനായിട്ടാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. 17 വയസിൽ ആദ്യത്തെ നാടകമെഴുതി.
കൽപ്പനാ തിയേറ്റേഴ്‌സിന് വേണ്ടി എഴുതിയ പ്രശസ്തമായ നാടകങ്ങളാണ് ഒരാള് കൂടി കള്ളനായി, യാഗശാല, കാക്കപൊന്ന് തുടങ്ങിയവ. കാക്കപൊന്നിന് 1963ലെ സംസ്ഥാന അവാർഡ് കിട്ടി. കാവ്യമേള എന്ന ഹിറ്റ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയത് എസ് എൽ പുരം എന്ന യുവാവാണ്.
ദേശീയ അവാർഡ് നേടിയ ചെമ്മീനിൻ്റെ തിരക്കഥയും സംഭാഷണവും എഴുതിയത് എസ് എൽ പുരമാണ്. 1967ൽ അഗ്നിപുത്രി എന്ന സിനിമയുടെ തിരക്കഥ ദേശീയ അവാർഡ് നേടി.
നെല്ല് മുതൽ യവനിക വരെ ( കെ ജി ജോർജുമായി ചേർന്ന്)
നൂറിലേറെ ചിത്രങ്ങൾക്ക് എസ് എൽ പുരം തിരക്കഥ ഒരുക്കി.
40 ലേറെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത എസ് എൽ പുരം
1974ൽ രൂപീകരിച്ച സൂര്യസോമ എന്ന സമിതിക്ക് വേണ്ടി എഴുതി സംവിധാനംചെയ്ത കാട്ടുകുതിര എന്ന നാടകം ആയിരത്തിലധികം സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടു. നാടകത്തിൽ രാജൻ പി ദേവ് അവതരിപ്പിച്ച പ്രധാന കഥാപാത്രം സിനിമയിൽ ചെയ്തത് തിലകനാണ്.
2007 മുതൽ നാടകരംഗത്തെ സമഗ്രസംഭാവക്കുള്ള അവാർഡ് എസ് എൽ പുരത്തിൻ്റെ പേരിലാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized