#ഓർമ്മ
ബിഷപ്പ് പൗലോസ് മാർ പൗലോസ്.
ചിന്തകനും ആത്മീയ നേതാവുമായിരുന്ന ബിഷപ്പ് പൗലോസ് മാർ പൗലോസിൻ്റെ (1941-1998) ജന്മവാർഷിക ദിനമാണ് സെപ്തംബർ 14.
തൃശൂരിൽ ജനിച്ച പൗലോസ് കൽദായ സുറിയാനി സഭയുടെ വൈദിക വിദ്യാർഥിയായി 1958 മുതൽ ത്രിശൂർ സെൻ്റ് തോമസ് കോളേജ്, ബംഗാളിലെ സെറാമ്പൂർ യൂണിവേഴ്സിറ്റി, അമേരിക്കയിലെ പ്രിൻസ്റ്റൻ തിയോളജിക്കൽ യൂണിയൻ എന്നിവടങ്ങളിലെ പഠനശേഷം 1976ൽ കാലിഫോർണിയ ബേർക്കിലി ഗ്രാജ്വേറ്റ് തിയോളജിക്കൽ യൂണിയൻ കോളേജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു.
1965 ൽ വൈദികനും 1968ൽ കൽദായ സുറിയാനി സഭയുടെ ബിഷപ്പുമായി.
മതേതര ആത്മീയതയുടെയും വിമോചന ദൈവശാസ്ത്രത്തിൻ്റെയും വക്താവായിരുന്നു ബിഷപ്പ് പൗലോസ് മാർ പൗലോസ്.
നിരവധി പുസ്തകങ്ങളുടെ രചയിതാവായ ബിഷപ്പ് കേരള സാഹിത്യ അക്കാദമി എൻഡോമെൻറ് ജേതാവാണ്. മദ്രാസ് അപ്പോളോ ആശുപത്രിയിൽ നടന്ന ഹൃദയശസ്ത്രക്രിയയെ
തുടർന്ന് 1998 മാർച്ച് 24ന് നിര്യാതനായി.
കേരളത്തിലെ മതേതര സമൂഹത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും ശക്തനായ ഒരു വക്താവിനെയാണ് അതോടെ നഷ്ടമായത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized