പുന്നശ്ശേരി നമ്പി

#ഓർമ്മ

പുന്നശേരി നമ്പി.

മലയാളക്കര കണ്ട സംസ്കൃതപണ്ഡിതരിൽ അഗ്രഗണ്യനായ പുന്നശേരി നമ്പി നീലകണ്ഠ ശർമ്മാവിൻെറ ( 1858- 1934) ഓർമ്മദിവസമാണ് സെപ്റ്റംബർ 14.

ബ്രിട്ടീഷ് മലബാറിൽ അന്നത്തെ വള്ളുവനാട് താലൂക്കിൻ്റെ ഭാഗമായിരുന്ന പട്ടാമ്പിയിലാണ് ജനനം.
ഗുരുകുലസമ്പ്രദായത്തിൽ വിവിധ ഗുരുക്കന്മാരുടെ കീഴിൽ വിദ്യ അഭ്യസിച്ച നീലകണ്ഠശർമ്മ ചെറുപ്രായത്തിൽ തന്നെ തൻ്റെ പാണ്ഡിത്യം പ്രകടമാക്കി.
വരേണ്യവർഗത്തിൻ്റെ മാത്രം സമ്പത്തായിരുന്ന സംസ്കൃതം സാധാരണക്കാരനും പ്രാപ്യമാകണം എന്ന ലക്ഷ്യത്തോടെ 1888ൽ പട്ടാമ്പിയിൽ സരസ്വതോധ്യോതിനി എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. 1921ൽ അത് കോളെജായി ഉയർത്തപ്പെട്ടു. കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ ഭൂരിഭാഗവും നമ്പിയുടെ ശിഷ്യപരമ്പരയാണ്.
അവരിൽ പ്രമുഖനായ കെ പി നാരായണ പിഷാരോടി ഒരിക്കൽപ്പോലും ഗുരുനാഥൻ എന്നല്ലാതെ തൻ്റെ ആത്മകഥയിൽ നമ്പിയെ പരാമർശിച്ചിട്ടില്ല. ( ഗുരുവായ പട്ടിക്കാംതൊടിയെ കലാമണ്ഡലം കൃഷ്ണൻനായരും ഗുരുനാഥൻ എന്നല്ലാതെ ആത്മകഥയിൽ പേര് വിളിച്ചിട്ടില്ല).
തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ വീരശൃംഖല നൽകി ഈ മഹാഗുരുവിനെ ആദരിച്ചിട്ടുണ്ട്.
പിഷാരോടി മാഷ് ഉൾപ്പെടെ നിരവധി ആളുകൾ ജീവചരിത്രം എഴുതിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *