#books
ടി ആർ മഹാലിംഗം.
” കർണ്ണാടക സംഗീതലോകത്തെ ഏറ്റവും വിചിത്രമായ ശീലങ്ങളുടെ ഉടമയായിരുന്നു ഫ്ലൂട്ടിസ്റ്റ് ടി.ആർ.മഹാലിംഗം. ബാല്യകാലത്തുതന്നെ പേരെടുത്ത ആ അത്ഭുത പ്രതിഭ 1930കളിലാണ് രംഗത്തുവരുന്നത്. കൂട്ടുകാരുമൊത്തു നാടൻ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ കേൾക്കുന്ന ഏതു വിഷമം പിടിച്ച രാഗവും അന്നുരാത്രി തന്നെ തന്റെ പുല്ലാങ്കുഴലിൽ അദ്ദേഹം വായിച്ചിരുന്നു. മഹാലിംഗത്തിന്റെ തലയ്ക്കകത്ത് ടേപ്പ് റെക്കോർഡർ പിടിപ്പിച്ചിട്ടുണ്ടെന്നാണ് ആളുകൾ പറഞ്ഞിരുന്നത്. വിലക്ഷണമായ രൂപവും ഉടലുമായി പൊരുത്തപ്പെടാത്ത കൈകാലുകളുള്ള ആ മനുഷ്യൻ മദ്യത്തിനടിമയായിരുന്നു. എത്ര ഗൗരവമേറിയ ക്ലാസ്സിക്കൽ കച്ചേരിയായാലും തൊട്ടടുത്ത് മദ്യക്കുപ്പിയുണ്ടാവും – കാപ്പിയാണെന്ന ധാരണയുണ്ടാക്കാൻ ശ്രമിക്കാതെ തന്നെ. ചിലപ്പോൾ, മദ്യത്തിന്റെ ലഹരിയിൽ നാലുപേർ താങ്ങിപ്പിടിച്ച് വേദിയിൽ കൊണ്ടിരുത്തും. പുല്ലാങ്കുഴൽ കൈയിൽ പിടിപ്പിച്ചു കഴിഞ്ഞാൽ, അണുവിട തെറ്റാതെ രാഗങ്ങളിലപിച്ചു ശ്രോതാക്കളെ അത്ഭുതപ്പെടുത്തും. അലൗകികമെന്നു പറയാവുന്ന ഈ അത്ഭുത പ്രതിഭാസത്തെ വിശദീകരിക്കാൻ ഒരു ഡോക്ടർക്കോ ഒരു മനശ്ശാസ്ത്രജ്ഞനോ സാധിച്ചിട്ടില്ലെന്നതാണ് പരമാർത്ഥം. “
– എം. എസ്. ജീവിതവും സംഗീതവും,
ടി. ജെ. എസ്. ജോർജ്.
Posted inUncategorized