#ഓർമ്മ
#ചരിത്രം
ജതീന്ദ്ര നാഥ് ദാസ്.
ധീര സ്വാതന്ത്ര്യസമരസേനാനി ജതീന്ദ്ര നാഥ് ദാസിന്റെ (1904- 1929) രക്തസാക്ഷിത്തദിനമാണ് സെപ്റ്റംബർ 13.
കൽക്കത്തയിൽ ജനിച്ച ദാസ്, 17 വയസ്സിൽ, 1921ൽ ഗാന്ധിജി ആഹ്വാനംചെയ്ത നിസ്സഹരണ പ്രക്ഷോഭത്തിൽ പങ്കാളിയായി. അനുശീലൻ സമിതി എന്ന വിപ്ലവപ്രസ്ഥാനത്തിൽ ചേർന്ന ദാസിനെ 1929ൽ ലാഹോർ ഗൂഡാലോചന കേസിൽ അറസ്റ്റ് ചെയ്തു ലാഹോർ ജെയിലിലടച്ചു. ജെയിലിലെ നരകതുല്യമായ സാഹചര്യങ്ങൾക്കെതിരെ ഭഗത്ത് സിങ്ങിനൊപ്പം ജതീന്ദ്ര ദാസും സമരമാരംഭിച്ചു. ഭഗത്ത് സിംഗിന്റെ സമരം 116 ദിവസം നീണ്ടുനിന്നു.
തുടർച്ചയായ 63 ദിവസത്തെ നിരാഹാര
സമരത്തിനൊടുവിൽ ജതിന്ദ്ര ദാസ് രക്തസാക്ഷിയായി. പ്രായം വെറും 24 വയസ്സ്.
ലാഹോർ മുതൽ കൽക്കത്ത വരെയുള്ള അന്ത്യയാത്രയിൽ എല്ലാ സ്റ്റേഷനിലും പതിനായിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയത്. റെയിൽവേ സ്റ്റേഷൻ മുതൽ ശ്മശാനം വരെ നീണ്ട മനുഷ്യനിരയുടെ നീളം 2 കിലോമീറ്റർ ആയിരുന്നു.
ബ്രിട്ടീഷ്കാർക്കെതിരെയുള്ള പോരാട്ടത്തിന് ആക്കംകൂട്ടിയ സംഭവമായിരുന്നു ജതീന്ദ്ര ദാസിന്റെ ജയിലിലെ മരണം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized