സ്റ്റീവ് ബിക്കോ

#ഓർമ്മ

സ്റ്റീവ് ബിക്കോ.

ദക്ഷിണ ആഫ്രിക്കയിലെ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കായി പോരാടി രക്തസാക്ഷിയായ സ്റ്റീവ് ബിക്കോയുടെ ( 1946- 1977) ചരമവാർഷികദിനമാണ് സെപ്റ്റംബർ 12.

നേറ്റാലിലെ മെഡിക്കൽ സ്കൂളിൽ പഠിക്കുന്നകാലത്താണ് ബന്തൂ സ്റ്റീഫൻ ബിക്കൊ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ പങ്കാളിയാവുന്നത്.
ദക്ഷിണ ആഫ്രിക്കയുടെ സംസ്കാരം ഭൂരിപക്ഷമായ കരുത്തവരുടെത് ആയിരിക്കണം എന്നായിരുന്നു ബിക്കൊയുടെ ബോധ്യം.
കറുത്ത വർഗക്കാരെ മാത്രം ഉൾപ്പെടുത്തി 1968ൽ ബിക്കോ സൗത്ത് ആഫ്രിക്കൻ സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ( SAO) രൂപീകരിച്ച് ആദ്യത്തെ പ്രസിഡൻ്റായി. കറുത്തവരുടെ സ്വാഭിമാനം എന്ന പ്രസ്ഥാനം അതിവേഗം കാമ്പസുകൾക്ക് പുറത്തേക്കും വ്യാപിച്ചു.
1972ൽ കറുത്ത വർഗക്കാരുടെ പ്രസ്ഥാനങ്ങൾ ഒരുമിപ്പിക്കുന്നതിൽ ബിക്കോ പ്രധാന പങ്കുവഹിച്ചു.
അധികാരികൾ വെറുതെയിരുന്നില്ല. 1972ൽ എസ് എ ഒ (SAO) നിരോധിക്കപ്പെട്ടു. ബിക്കോ പ്രവർത്തനം ഒളിവിലാക്കി.
നിരവധി തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു .
1977 ഓഗസ്റ്റ് 18ന് പോർട്ട് എലിസബത്ത് നഗരത്തിൽ വെച്ച് പോലീസ് ബിക്കോയെ കസ്റ്റഡിയിൽ എടുത്തു.
ഒരു മാസം കഴിഞ്ഞ് കണ്ടെത്തിയത്, 1190 കിലോമീറ്റർ അകലെ പ്രെട്ടോറിയയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട, നഗ്നനായ ബിക്കോയെയാണ്. പിറ്റെദിവസം അദ്ദേഹം മരണമടഞ്ഞു.
1977ൽ 5 വിരമിച്ച പോലീസുകാർ ബിക്കോയുടെ കൊലപാതകം ഏറ്റുപറഞ്ഞു. അവരുടെ മാപ്പപേക്ഷ 1999ൽ നിരസിക്കപ്പെട്ടു.
റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത Cry Freedom ( 1987) എന്ന പ്രശസ്തമായ ചലച്ചിത്രം ബിക്കോയും ഡോനാൾഡ് വുഡ്സ് എന്ന പത്രപ്രവർത്തകനുമായുള്ള സ്നേഹബന്ധത്തിൻ്റെ കഥയാണ്. ഡെൻസെൽ വാഷിംഗ്ടനാണ് വെള്ളിത്തിരയിൽ ബിക്കൊയെ അനശ്വരനാക്കിയത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *