എച്ച് വി കനോലി

#ഓർമ്മ
#കേരളചരിത്രം

എച്ച് വി കനോലി.

മലബാർ കലക്റ്ററും മജിസ്ട്രേട്ടുമായിരുന്ന കനോലിയുടെ (1806-1855) ചരമവാർഷിക ദിനമാണ്
സെപ്റ്റംബർ 11.

കേരള ചരിത്രത്തിൽ അദ്വിതീയമായ ഒരു സ്ഥാനമാണ് കനോലി എന്ന ബ്രിട്ടീഷുകാരനുള്ളത്.
മദ്രാസ് സിവിൽ സർവീസ് ഓഫീസറായി 18 വയസിൽ മദ്രാസിൽ കപ്പലിറങ്ങിയ ഹെൻറി വാലൻ്റൈൻ കനോലി 1840ൽ മലബാർ കലക്ടറും മജിസ്ട്രേറ്റ്മായി നിയമിതനായി.
പ്രദേശത്തിൻ്റെ വികസനത്തിൽ ജലഗതാഗതത്തിനുള്ള പ്രാധാന്യം മനസിലാക്കിയ കനോലി എലത്തൂർ മുതൽ കൊടുങ്ങല്ലൂർ വരെ നീളുന്ന ഒരു കനാൽ പദ്ധതിക്ക് രൂപം കൊടുത്തു.
1846ൽ പദ്ധതിക്ക് മദ്രാസ് ഗവർമെൻ്റ് അംഗീകാരം നൽകി.
1948 ആയപ്പോൾ എലത്തൂർ പുഴ, ബേപ്പൂർ പുഴ എന്നിവയെ ബന്ധിപ്പിച്ച ആദ്യ ഘട്ടം പണി പൂർത്തിയാക്കി.
പൊന്നാനി, ചാവക്കാട് വഴി കൊടുങ്ങല്ലൂർ വരെയുള്ള രണ്ടാം ഘട്ടം പണി നടക്കുന്ന സമയത്ത് കോഴിക്കോട്ടെ വെസ്റ്റ് ഹിളിലുള്ള കോളക്ടേഴ്‌സ് ബംഗ്ലാവിൽ വെച്ച് ഭാര്യയുടെ കൺമുന്നിൽ വെച്ച് വെറും 49 വയസിൽ വെട്ടികൊല്ലപ്പെടുകയായിരുന്നു.
എറനാട്ടിലെ മാപ്പിള കലാപങ്ങൾ അടിച്ചമർത്താൻ എടുത്ത ശക്തമായ നടപടികൾ മുസ്ലിം ജനവിഭാഗത്തിൻ്റെ കടുത്ത അപ്രീതി സമ്പാദിച്ചിരുന്നു. ആരാധ്യനായ മമ്പുറം തങ്ങളെ നാടുകടത്തിയത് അവസാനത്തെ പ്രകോപനമായി മാറി. കൊലയാളികളെ പിന്നീട് ബ്രിട്ടീഷ് സൈന്യം പിടികൂടി വെടിവെച്ച് കൊന്നു.
കനോലിയുടെ പേര് എന്നേക്കുമായി രേഖപ്പെടുത്തിയ ഒന്നാണ് 1846ൽ നിലമ്പൂരിൽ 5675 ഏക്കറിൽ വെച്ചുപിടിപ്പിച്ച തേക്ക് തോട്ടം. ലോകത്തിലെ ആദ്യത്തെ മനുഷ്യ നിർമ്മിതമായ വനമാണ് പ്രശസ്തമായ കനോലി പ്ലോട്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *