#കേരളചരിത്രം
മലങ്കര സഭയിലെ മെത്രാഭിഷേകങ്ങൾ.
116 വർഷങ്ങൾക്ക് (1908) മുൻപ് അന്തോക്യയിൽ നടന്ന ഒരു മെത്രാഭിഷേകത്തിൻ്റെ വിവരണം കാണുക.
ഇന്നത്തെ ഓർത്തഡോക്സ്, യാക്കോബായ, മാർതോമാ സഭകൾ അന്ന് ഒന്നായി അന്തോക്യ പാത്രിയർക്കീസ് ബാവയുടെ ഭരണത്തിൻ്റെ കീഴിലായിരുന്നു. അവിഭക്ത മലങ്കര സഭയുടെ സെമിനാരി അന്ന് കോട്ടയത്താണ് സ്ഥിതി ചെയ്തിരുന്നത്.
മലങ്കര മെത്രാപ്പോലീത്താ അന്തരിച്ചതിനെ തുടർന്നു് പിൻഗാമിയെ വാഴിക്കുന്നതിന് വേണ്ടിയാണ് കോട്ടയത്ത് നടന്ന ഒരു സംഘം അന്തോക്യയിലേക്ക് യാത്രയായത്.
കോട്ടയത്ത് നിന്ന് ജലമാർഗം എറണാകുളത്തേക്ക്. അവിടെ നിന്ന് കരമാർഗം ആലുവയിൽ. പിന്നീട് ട്രെയിൻ മാർഗം ബോംബെയിലെത്തി കപ്പൽ കയറുകയായിരുന്നു.
– ജോയ് കള്ളിവയലിൽ.
http://malankaraorthodox.tv/?p=62018&fbclid=IwY2xjawFOMGlleHRuA2FlbQIxMQABHT3Hw1LA8960L2E5I8tK4KoSmtlnr-Am8CSi0FEr_iSq9jrqUk2g2J2b8w_aem_AeXRJ9IQixRC82sfJ0J61w
അടിക്കുറിപ്പ്:
ഇതു സംബന്ധിച്ച് മലങ്കര ഇടവക പത്രികയിൽ വന്ന വാർത്ത കമൻ്റിൽ.
