#ചരിത്രം
പുരാതന ക്രൈസ്തവ മതഗ്രന്ഥങ്ങൾ.
ക്രൈസ്തവരുടെ മതഗ്രന്ഥങ്ങളിൽ പ്രധാനമാണ് ബൈബിൾ.
യഹൂദരുടെ പുണ്യഗ്രന്ഥമായ തോറ പഴയ നിയമം എന്ന നിലയിൽ ബൈബിളിൻ്റെ ഭാഗമാണ്. അപ്പോസ്തലൻമാർ എഴുതിയ രേഖകൾ പുതിയ നിയമം എന്ന നിലയിൽ വിശുദ്ധ ഗ്രന്ഥത്തിൻ്റെ പ്രധാന ഭാഗമാണ്.
ക്രിസ്തുശിഷ്യന്മാരായ പത്രോസും പൗലോസും എഴുതിയ ലേഖനങ്ങൾ മുതൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ചാക്രികലേഖനങ്ങൾ വരെ ആഗോള കത്തോലിക്കാസഭയുടെ പ്രബോധനങ്ങളുടെ ഭാഗമാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ (1929) പുരാതനായ അരുവിത്തുറ പള്ളി ഇടവകക്കാരനായ വലിയവീട്ടിൽ തോമാ കത്തനാർ എഴുതിയ പുസ്തകം ക്രൈസ്തവ മതഗ്രന്ഥങ്ങളുടെ ചരിത്രം പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്. ( അരുവിത്തുറ പള്ളിയോളംതന്നെ പഴക്കമുള്ള ഒന്നാണ് വലിയവീട്ടിൽ കുടുംബം. മീനച്ചിൽ താലൂക്കിലെ പല പ്രമുഖ കത്തോലിക്കാ കുടുംബങ്ങളും അതിൻ്റെ ശാഖകളാണ്: ഉദാഹരണം വള്ളിക്കാപ്പിൽ കുടുംബം).
ആദിമഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്നത് മരം, മൃഗം, ലോഹം എന്നിവ ഉപയോഗിച്ചാണ്. പ്രത്യേക മരങ്ങളുടെ ഇലകളും തോലും , മൃഗങ്ങളുടെ ചർമ്മവും കുടലും, ചെമ്പ്, ഇരുമ്പ്, വെള്ളി, സ്വർണ്ണം തുടങ്ങിയ ലോഹങ്ങൾ ഒക്കെക്കൊണ്ട് ഗ്രന്ഥങ്ങൾ ഉണ്ടാക്കിയിരുന്നു. ഇഷ്ടികയിൽ അക്ഷരങ്ങളുടെ അച്ച് ഉണ്ടാക്കി അവ ചുട്ടെടുത്ത് ഉപയോഗിച്ചിരുന്നു എന്നത് പുതിയ അറിവാണ്.
– ജോയ് കള്ളിവയലിൽ.
ഡിജിറ്റൽ കോപ്പി: gpura.org / 1929.







