#ഓർമ്മ
സ്വാമി അഗ്നിവേശ്.
മനുഷ്യാവകാശപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ സ്വാമി അഗ്നിവേശിൻ്റെ (1939- 2020) ഓർമ്മദിവസമാണ്
സെപ്റ്റംബർ 11.
വാപാ ശ്യാമറാവു എന്നാണ് യഥാർത്ഥ പേര്. മദ്രാസ് പ്രവിശ്യയിൽ ( ഇപ്പൊൾ ആന്ധ്രപ്രദേശ്) ശ്രീകാകുളത്താണ് ജനനം.
കൽക്കത്ത സെൻ്റ് സേവ്യേഴ്സ് കോളേജിലെ ലക്ചറർസ്ഥാനം രാജിവെച്ചിട്ടാണ് പൊതുപ്രവർത്തനരംഗത്ത് പ്രവേശിച്ചത്. കുറച്ചുകാലം വക്കീലായും ജോലി ചെയ്തു.
1970ൽ ആര്യസമാജ് എന്ന പാർട്ടി സ്ഥാപിച്ചു.
അടിമത്തൊഴിലാളികളുടെ വിമോചനത്തിനായി നടത്തിയ ശ്രമങ്ങളാണ് അഗ്നിവേശിനെ ശ്രദ്ധേയനാക്കിയത്. ശിശുഹത്യ, അഴിമതി എന്നിവയ്ക്കെതിരെ മരണം വരെ അദ്ദേഹം പോരാടി. മതനിരപേക്ഷസമൂഹത്തിന് വേണ്ടി പോരാടി മർദ്ദനങ്ങൾ ഏറ്റുവാങ്ങി. 14 മാസം ജെയിലിൽ കഴിഞ്ഞു.
1977ൽ ഹരിയാനയിൽ എം എൽ എ ആയി. 1979ൽ വിദ്യാഭ്യാസ മന്ത്രിയായും പ്രവർത്തിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized