ആത്മഹത്യ പ്രതിരോധ ദിനം

#ഓർമ്മ

ആത്മഹത്യാ പ്രതിരോധ ദിനം.

സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്.

രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന ആത്മഹത്യാനിരക്കുള്ള സംസ്ഥാനമാണ് കേരളം. ദിവസേന പത്രങ്ങൾ പുറത്തിറങ്ങുന്നത് ഉയർന്ന നിലയിലുള്ളവർ വരെ ആത്മഹത്യ ചെയ്ത വാർത്തയുമായാണ്.
കേരളത്തിൽ ആത്മഹത്യാപ്രവണത വിദ്യാർഥികൾ മുതൽ പ്രായമായവർ വരെ ഏല്ലാ വിഭാഗം ആളുകൾക്കുമുണ്ട് എന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
ജീവിതം അവസാനിപ്പിക്കാനുള്ള ചിന്ത കടന്നുവരുന്നതിൻ്റെ ലക്ഷണങ്ങൾ വീട്ടുകാർക്കും സഹപ്രവർത്തകർക്കും മറ്റും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. അതിനുള്ള പരിശീലനം സ്കൂൾതലത്തിൽ തന്നെ തുടങ്ങണം. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ജീവിതം വിലപ്പെട്ടതാണ് എന്ന സന്ദേശമാണ് ഈ ദിനത്തിൽ പ്രചാരം നൽകേണ്ടത്.

ജീവിതത്തിലെ പ്രതീക്ഷയെല്ലാം അസ്തമിക്കുമ്പോൾ ഒരുവേള മരണത്തെക്കുറിച്ച് ചിന്തിക്കാത്തവർ ഉണ്ടാവില്ല. ഉള്ളിലെ നൊമ്പരങ്ങൾ തുറന്നുപറയാൻ വിശ്വസ്തരായവർ ഇല്ലെങ്കിൽ സങ്കടക്കയത്തിലേക്ക് ആഴ്ന്നുപോകും.

ദുഃഖം തുറന്നുപറയാൻ ആരുമില്ലാതെ ആത്മഹത്യയിൽ അഭയം തേടാം എന്നു കരുതുന്നതിന് മുമ്പ് 0484 2540 530 എന്ന മൈത്രി നമ്പറിലേക്ക് ഒന്നു വിളിക്കൂ.

മൈത്രി ഒരു സങ്കേതമാണ്. വിഷമിക്കുന്നവർക്ക് മനസുതുറന്ന് സംസാരിക്കാനും ആ വിഷമങ്ങൾ ക്ഷമയോടെ കേൾക്കാനുമുള്ള ഇടം. നിങ്ങൾ പറയുന്ന വിഷമങ്ങൾ ഇവിടെ അതീവ രഹസ്യമായിരിക്കും. കോളറുടെ പേരു വെളിപ്പെടുത്തണമെന്നുമില്ല.


September 10 is World #SuicidePreventionDay

According to the World Health Organization, someone takes their own life every 40 seconds. That amounts to nearly 800,000 people across the world every year. Some estimates even put the figure closer to 1 million.
World Suicide Prevention Day provides an opportunity for people, across the globe, to raise awareness of suicide and suicide prevention.

“For each suicide, there are at least 20 others attempting intentional self-harm especially women. Rates of suicide and suicidal thoughts are much greater in vulnerable groups such as prisoners, children and young people, the elderly and LGBT individuals.
A prior suicide attempt is seen as the single most important risk factor for the suicidal act (WHO, 2014).
Risk Factors for suicide include underlying mental illness as well as social factors such as economic downturn; stressors related to war and disasters; acculturation; migration status; discrimination, alienation and isolation; abuse and violence among others.
Various risk factors at an individual level include a past suicidal attempt, addictions, chronic pain and family history of suicide.
Risk factors for suicide and intentional self-harm in children and young people include bullying, academic and peer pressure as well as underlying mental ill-health”.
– World Psychiatric Association.

Comments

No comments yet. Why don’t you start the discussion?

    Leave a Reply

    Your email address will not be published. Required fields are marked *