#കേരളചരിത്രം
ദീപിക ദിനപത്രം.
മലയാളത്തിൽ ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന ദിനപത്രങ്ങളിൽ ഏറ്റവും പ്രായമുള്ള പത്രമുത്തശ്ശിയാണ് ദീപിക (1887).
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന കത്തോലിക്കാ പുരോഹിതശ്രേഷ്ഠൻ മുൻകൈയെടുത്താണ് കോട്ടയം ജില്ലയിലെ മാന്നാനം എന്ന ഗ്രാമത്തിൽ ഒരു പ്രസ് സ്ഥാപിച്ച് അവിടെ നിന്നാണ് നസ്രാണി ദീപിക എന്ന പേരിൽ ആഴ്‌ചയിൽ മൂന്നു ദിവസം ഒരു വാർത്താപത്രം പുറത്തിറക്കിയത് .
ചാവറ അംഗമായിരുന്ന സി എം ഐ എന്ന സന്യാസസഭയുടെ ആസ്ഥാനമായിരുന്നു മാന്നാനം കുന്ന്. സി എം ഐ സഭ അന്ന് ടി ഓ സി ഡി എന്ന പേരിൽ ഒരു കർമ്മലീത്താ സന്യാസസഭയായിരുന്നു.
മനോരമയുടെ സ്ഥാപകനായ കണ്ടത്തിൽ വർഗീസ് മാപ്പിള അക്കാലത്ത് ദീപികയുടെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ശേഷം സുറിയാനി കത്തോലിക്കരുടെ അനിഷേധ്യ നേതാവായിരുന്ന നിധീരിക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിൽ പുതിയ പ്രസ് സ്ഥാപിച്ച് കോട്ടയത്തുനിന്ന് ദീപിക എന്ന പേരിൽ ദിനപ്പത്രമായി പ്രസിദ്ധീകരണം തുടർന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സി എം ഐ സഭ പത്രത്തിൻ്റെ ഉടമസ്ഥത ഒഴിഞ്ഞു. പത്രത്തിൻ്റെ ഉടമസ്ഥത ഇപ്പോൾ സീറോ മലബാർ സഭയ്ക്ക് മൊത്തത്തിലാണ്.
കേരളചരിത്രത്തിൻ്റെ നേർകാഴ്ചയാണ് ദീപികയുടെ പഴയ താളുകൾ.
– ജോയ് കള്ളിവയലിൽ.
(digital photo: gpura.org)

