#ചരിത്രം
സന്യാസിനികൾ.
89 വര്ഷം മുൻപ് ചങ്ങനാശേരി രൂപതാ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം കാണുക.
ലേഖകനായ ജോസഫ് ഏറ്റുമാനൂക്കാരൻ അക്കാലത്ത് റോമിൽ വൈദികവിദ്യാർത്ഥിയാണ്.
കത്തോലിക്കാസഭയിലെ പല ആചാരങ്ങളും യഹൂദ ,റോമൻ പാരമ്പര്യങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ് എന്ന് എല്ലാവർക്കും അറിയാം.
പുരാതനകാലത്ത് റോമിൽ ജീവിച്ചിരുന്ന വെസ്ത്രൽ കന്യകകൾ എന്ന വിഭാഗത്തെക്കുറിച്ചാണ് ലേഖനം.
ദേവാലയത്തിലെ അഗ്നി അണയാതെ സൂക്ഷിക്കാനായി പുരോഹിതന്മാർ 7 മുതൽ 12 വയസ്സ് വരെയുള്ള കന്യകമാരെ തെരഞ്ഞെടുത്ത് വളർത്തിയിരുന്നു. 30 വര്ഷം അവർ കന്യകമാരായി ജീവിക്കണം. അതുകഴിഞ്ഞ് വിവാഹിതരാകുന്നതിന് തടസ്സമില്ല.
വെസ്ത്രൽ കന്യകകൾക്ക് റോമൻ ജനത വലിയ ബഹുമാനമാണ് നൽകിയിരുന്നത്. സവിശേഷമായ അധികാരങ്ങളും അവർക്കുണ്ടായിരുന്നു. ആരെങ്കിലും അവരെ അപമാനിച്ചാൽ കടുത്ത ശിക്ഷ ഉറപ്പായിരുന്നു. രാജസദസ്സിൽ അവർക്ക് പ്രമുഖ സ്ഥാനമുണ്ട്.
പക്ഷേ അഗ്നി എങ്ങാനും അണഞ്ഞുപോയാൽ അവർക്ക് കടുത്ത ശിക്ഷ ഉറപ്പായിരുന്നു.
കത്തോലിക്കാസഭ സന്യാസിനി സഭകൾ ആരംഭിച്ചത് റോമക്കാരുടെ മാതൃക പിന്തുടർന്നതാണ് എന്ന് ലേഖകൻ പറയുന്നില്ല.
പക്ഷേ റോമൻ കത്തോലിക്കാസഭയിലെ കന്യാസ്ത്രീകൾ ആജീവനാന്ത ബ്രഹ്മചര്യം പാലിക്കുവാൻ കടപ്പെട്ടവരാണ്. സ്വയം പരിത്യാഗവും ദാരിദ്ര്യവും അവരുടെ വ്രതങ്ങളാണ്.
ആധുനികകാലത്ത് സഭാവസ്ത്രങ്ങൾ ഉപേക്ഷിച്ച് തദ്ദേശീയവസ്ത്രങ്ങൾ ധരിക്കാനും പ്രത്യേക അനുവാദം വാങ്ങി മഠങ്ങൾക്ക് പുറത്ത് താമസിക്കാനും കന്യാസ്ത്രീകൾക്ക് അനുവാദം നൽകാറുണ്ട്. മദർ തെരേസ അങ്ങനെ മഠത്തിൻ്റെ മതിൽക്കെട്ടുകൾക്ക് പുറത്തിറങ്ങി, സാരി ധരിച്ച്, പാവങ്ങളുടെ സേവികയായി മാറിയ മഹതിയാണ്.
– ജോയ് കള്ളിവയലിൽ.
( ഡിജിറ്റൽ ഫോട്ടോകൾ gpura.org)
Posted inUncategorized