#ഓർമ്മ
റാം ജെത് മലാനി.
ഇന്ത്യകണ്ട ഏറ്റവുംവലിയ ക്രിമിനൽ അഭിഭാഷകനായ റാം ജെത് മലാനിയുടെ (1923-2019) ചരമവാർഷികദിനമാണ് സെപ്റ്റംബർ 8.
ഇപ്പോൾ പാകിസ്ഥാൻ്റെ ഭാഗമായ
ശക്രപ്പൂറിൽ ജനിച്ച റാം 17 വയസ്സിൽ ലഹോറിൽ നിന്ന് എൽ എൽ ബി പാസായി. അന്ന് പ്രാക്റ്റിസ് ചെയ്യാൻ 21 വയസ്സ് തികയണമായിരുന്നു. പ്രത്യേക അനുമതി നേടി 18 വയസിൽ പ്രാക്റ്റിസ് തുടങ്ങിയ ജെത് മലാനി വിഭജനശേഷം ബോംബെയിലേക്ക് പ്രാക്ടീസ് മാറ്റി. കുപ്രസിദ്ധമായ കമാണ്ടർ നാനാവതി കൊലക്കേസോടെ അദ്ദേഹം ബോംബെയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകനായി മാറി. കോടികൾ പ്രതിഫലം പറ്റുന്ന കേസുകൾക്കൊപ്പം ഒരുരൂപ മാത്രം പ്രതിഫലം പറ്റിയും നൂറുകണക്കിന് കേസുകൾ അദ്ദേഹം ഒരേപോലെ വാദിച്ചു.
എൽ എൽ എം ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം നിരവധി സർവകലാശാലകളിൽ നിയമം പഠിപ്പിച്ചു. ബാംഗ്ലൂർ ഉൾപ്പെടെ നിരവധി നിയമപഠന സ്ഥാപനങ്ങൾക്ക് കോടികൾ സംഭാവന ചെയ്തു.
1975ലെ അടിയന്തിരാവസ്ഥയിൽ അമേരിക്കയിലേക്ക് രക്ഷപെട്ട ജെത് മലാനി ഇന്ദിരാഗാന്ധിക്കെതിരെ ലോകനേതാക്കളുടെ അഭിപ്രായം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
1977 മുതൽ തുടർച്ചയായി ലോക്സഭ/രാജ്യസഭ എം പിയായ അദ്ദേഹം കേന്ദ്രത്തിൽ നിയമം, നഗരകാര്യം വകുപ്പുകളുടെ മന്ത്രിയായിരുന്നു.
നാലു തവണ ബാർ കൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
നരേന്ദ്ര മോഡിയെ പിന്തുണച്ചതാണ് ജീവിതത്തിൽ കാണിച്ച ഏറ്റവും വലിയ അബദ്ധം എന്ന് അദ്ദേഹം പിന്നീട് തുറന്നുപറഞ്ഞു.
ദുർഗ, രത്ന എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു. മൂന്നുപേരും 2019ൽ മരണമടഞ്ഞു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized