#കേരളചരിത്രം
പ്രളയങ്ങൾ.
കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് 99ലെ ( 1924) വെള്ളപ്പൊക്കമാണ്.
ആ മഹാപ്രളയത്തിൻ്റെ കെടുതികൾ വിശദമായി രേഖപ്പെടുത്തപ്പെടുത്തപ്പെട്ടിട്ടുണ്ട്.
എന്നാൽ 1882ൽ ( കൊല്ലവർഷം 1057) ഒരു മഹാപ്രളയം തിരുവിതാംകൂറിനെ ഗ്രസിച്ചിരുന്നു. അതിൻ്റെ വിവരങ്ങൾ
പാലാക്കുന്നേൽ വല്യച്ചന്റെ നാളാഗമം ( diary) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിൻ്റെ അമൂല്യമായ ചരിത്രരേഖയാണ് നാളാഗമം.
പാലാക്കുന്നേൽ മത്തായി മറിയം കത്തനാർ എന്നായിരുന്നു ഈ കത്തോലിക്കാ വൈദികൻ്റെ മുഴുവൻ പേര്. 1831-1900 കാലഘട്ടത്തിലാണു് അദ്ദേഹം ജീവിച്ചിരുന്നത്.
വെള്ളം ഇറങ്ങിയപ്പോൾ മരക്കൊമ്പിൽ ശവങ്ങൾ തങ്ങിനിന്നിരുന്നു എന്ന് അദ്ദേഹം എഴുതുന്നു. വീടുകളിൽ ഏറെ ശവങ്ങൾ ചത്തുകിടന്നിരുന്നു.
വയനാട്ടിലെ പ്രളയത്തിൽ ഒരു സ്ത്രീയും കുട്ടികളും ഒരു ആനക്കൂട്ടത്തിൻ്റെ ഒപ്പം രാത്രി ചിലവിട്ട സംഭവം അവിശ്വസനീയം എന്നാണ് പലരും കരുതുന്നത്. എന്നാൽ 140 വര്ഷം മുൻപ് പ്രളയസമയത്ത് ഒരു മരക്കൊമ്പിൽ ഒരു സ്ത്രീയും ഒരു വിഷസർപ്പവും ഒന്നിച്ച് കഴിഞ്ഞു എന്ന് വല്യച്ഛൻ എഴുതിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
എൻ്റെ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ വെള്ളപ്പിക്കമാണ് 2018 ആഗസ്റ്റിൽ ഉണ്ടായത്. മൂവാറ്റുപുഴയാറിൻ്റെ തീരത്ത് താമസിക്കുന്ന എനിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യക്തിപരമായി ഉണ്ടായത്. വിലപിടിപ്പുള്ള വസ്ത്രങ്ങൾ നശിച്ചതിൽ വലിയ വിഷമം തോന്നിയില്ല. പക്ഷെ നിധിപോലെ സൂക്ഷിച്ചിരുന്ന കുറെ പുസ്തകങ്ങൾ നഷ്ടമായതിൻ്റെ ഖേദം ഇന്നുമുണ്ട്.
– ജോ. ക.
Posted inUncategorized