#ഓർമ്മ
ഡോക്ടർ വി കുര്യൻ.
ഇന്ത്യയുടെ പാൽക്കാരൻ ഡോക്ടർ വർഗീസ് കുര്യൻ്റെ (1921-2012) ചരമവാർഷികദിനമാണ് സെപ്റ്റംബർ 9.
ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവാണ് ഈ മഹാനായ മലയാളി.
വിദേശത്ത് പഠിക്കാനുള്ള ഒരു സ്കോളർഷിപ്പ് കിട്ടിയത് കൊണ്ടുമാത്രം ഡയറി സയൻസ് പഠിച്ച കുര്യൻ, ഗുജറാത്തിലെ ആനന്ദ് എന്ന കുഗ്രാമത്തിലെത്തിയതും ത്രിഭുവൻദാസ് പട്ടേൽ എന്ന ക്ഷീരകർഷകനെയും കൂട്ടി കർഷകരെ സംഘടിപ്പിച്ച് സ്വകാര്യകുത്തകകളെ വെല്ലുവിളിച്ച് ലോകത്തിലെ ഏറ്റവും വലിയ സഹകരണശൃംഖല കെട്ടിപ്പടുത്തത്തും പാൽ ഉൽപ്പാദനത്തിൽ രാജ്യത്തെ സ്വയംപര്യാപ്തതയിൽ എത്തിച്ചതും ലോകത്തെ വിസ്മയിപ്പിച്ച ചരിത്രമാണ്. ഇന്ന് അമുൽ ലോകം മുഴുവൻ അറിയപ്പെടുന്ന ബ്രാൻഡാണ്.
ലോക ഭക്ഷ്യ സമ്മാനവും, മഗ്സാസെ അവാർഡും പദ്മവിഭൂഷണും ലഭിച്ച കുര്യന് ഭാരതരത്നം കിട്ടിയില്ല എന്ന വസ്തുത മഹാത്മാഗാന്ധിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയില്ല എന്നതിന് സമാനമായ ഒരു ദുഃഖമാണ് .
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ഇന്ന് കേരളത്തിലെ മിൽമ വിജയഗാഥ രചിക്കുന്നത് എൻ്റെ ഉറ്റസുഹൃത്ത് കെ എസ് മണിയുടെ നേതൃത്വത്തിലാണ് എന്നത് ഒരു സ്വകാര്യ അഭിമാനമാണ്.
Posted inUncategorized