#ഓർമ്മ
കെ വി സുരേന്ദ്രനാഥ്.
കെ വി സുരേന്ദ്രനാഥിൻ്റെ (1925-2005) ഓർമ്മദിവസമാണ്
സെപ്റ്റംബർ 9.
ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് എന്ന ബഹുമതി അവകാശപ്പെടാവുന്ന നേതാക്കൾ അധികമില്ല. അവരിൽ ആദ്യം ഓർമ്മയിൽ ഓടിയെത്തുന്ന പേര് ആശാൻ എന്ന് ആളുകൾ സ്നേഹപൂർവം വിളിച്ചിരുന്ന സുരേന്ദ്രനാഥ് ആണ്. ( മറ്റൊരാൾ ആത്മകഥയിൽ സ്വയം അങ്ങനെ വിശേഷിപ്പിച്ച കെ മാധവനാണ്).
18 വയസ്സിൽ സ്റ്റേറ്റ് കോൺഗ്രസിലൂടെ പൊതുരംഗത്ത് വന്ന ആശാൻ, 1945ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ട്രേഡ് യൂണിയൻ രംഗത്താണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്.
1964 ൽ പാർട്ടി പിളർന്നപ്പോൾ സി പി ഐ യിൽ തന്നെ തുടർന്നു. സി പി ഐ ദേശീയ കൗൺസിൽ വരെ ഉയർന്നു.
1980 മുതൽ 91 വരെ നെടുമങ്ങാട് എം എൽ എ യായി പ്രവർത്തിച്ചു. 1991ൽ തിരുവനന്തപുരത്ത് നിന്ന് എം പി യായി തെരഞ്ഞെടുക്കപ്പെട്ടു.
പത്രപ്രവർത്തകൻ എഴുത്തുകാരൻ, പരിസ്ഥിതി സംരക്ഷകൻ തുടങ്ങിയ മേഖലകളിലും സുരേന്ദ്രനാഥ് പ്രതിഭ തെളിയിച്ചു . പ്രകൃതി അദ്ദേഹത്തിന് ഒരു ലഹരിയായിരുന്നു. ഹിമാലയത്തിലുൾപ്പെടെ യാത്രകൾ നടത്തിയ ആശാൻ വർദ്ധിച്ചുവരുന്ന പ്രകൃതിനാശത്തിൽ ആശങ്കാകുലനായിരുന്നു. മരണം വരെ പ്രവർത്തനനിരതനായിരുന്ന ആശാനാണ് ഒരു യഥാർഥ പൊതുപ്രവർത്തകൻ്റെ ഉത്തമ മാതൃക.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
പൊതുവീഥിയിലൂടെ എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന ആശാനാണ് 1980കളിലെ എൻ്റെ തിരുവനന്തപുരം ജീവിതത്തിലെ സന്തോഷകരമായ ഓർമ്മ.
Posted inUncategorized