#ഓർമ്മ
എലിസബത്ത് II രാജ്ഞി.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ( 1926-2022) ചരമവാർഷികദിനമാണ്
സെപ്റ്റംബർ 8.
ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു രാഷ്ട്രത്തിൻ്റെ തലപ്പത്ത് വിരാജിച്ച വ്യക്തിയാണ് എലിസബത്ത് II.
പിതാവ് ജോർജ് ആറാമൻ്റെ ചരമത്തേത്തുടർന്ന് 1952 ഫെബ്രുവരി 6ന് അവർ രാജ്ഞിയായി. 1953 ജൂൺ 2നായിരുന്നു കിരീടധാരണം.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു സാധാരണ പൗരനെപ്പോലെ അവർ യുദ്ധസന്നാഹങ്ങൾ ഒരുക്കാൻ സേവനം ചെയ്തു.
1947 നവംബർ 20നായിരുന്നു ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹം.
എലിസബത്ത് രാജ്ഞിയാകുമ്പോൾ ബ്രിട്ടൺ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.
അവരുടെ ഭരണകാലത്ത് ഇന്ത്യ ഉൾപ്പെടെ അനേകം രാജ്യങ്ങൾ സ്വാതന്ത്ര്യം നേടി. രാജ്ഞി കാനഡ, ഓസ്ട്രേലിയ ഉൾപ്പെടെ 15 രാജ്യങ്ങളുടെ രാഷ്ട്രത്തലവിയായി തുടർന്നു. 50 കോമൺവെൽത്ത് രാജ്യങ്ങളുടെ രക്ഷാധികാരിയുമായിരുന്നു.
കിരീടാവകാശിയായ ചാൾസും ഡയാനായുമായുള്ള 1981 മുതൽ 1992 വരെ മാത്രം നീണ്ട വിവാഹബന്ധവും, 1997ൽ ഡയാനയുടെ മരണവും, ചാൾസിൻ്റെ രണ്ടാം വിവാഹവും, ഇളയ മകൻ രാജപദവി ഉപേക്ഷിച്ചതും തുടങ്ങി നിരവധി വിവാദങ്ങൾ അവരുടെ ജീവിതകാലത്ത് ഉണ്ടായി. നായകളും കുതിരകളുമായിരുന്നു അവരുടെ ഇഷ്ടതോഴർ.
നിരവധി ടി വി പരമ്പരകൾ, പുസ്തകങ്ങൾ തുടങ്ങിയവ എലിസബത്ത് രാജ്ഞിയുടെ ചരിത്രം വിവരിക്കുന്നവയായുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized